630 രൂപ ദിവസ ശമ്പളത്തിൽ കേരള സർവകലാശാലയിൽ ജോലി നേടാം.

കേരള സർവ്വകലാശാലയുടെ തൈക്കാടുള്ള വനിതാ ഹോസ്റ്റൽ മെസ്സിലേക്ക് കരാർ അടിസ്ഥാനത്തിൽ 20,000/- രൂപ പ്രതിമാസ ശമ്പളത്തിൽ11 മാസത്തേക്ക് പാചകക്കാരായും, 630 രൂപ ദിവസ വേതനത്തിൽ സഹായികളായും 65 വയസ്സിനു താഴെ പ്രായമുള്ള വനിതകളെ ആവശ്യമാണ്.
നിയമിക്കപെടുന്നവർ സ്ഥിരമായി ഹോസ്റ്റലിൽ താമസിക്കേണ്ടതാണ്.
താത്പര്യമുള്ള വനിതകൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കേരള സർവ്വകലാശാല വനിതാ ഹോസ്റ്റൽ, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ 18/11/2023 തീയതി വൈകിട്ട് 5.00 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.

🔺സാമൂഹ്യനീതി വകുപ്പിന് കീഴിൽ പൂജപ്പുര പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽപരിശീലന കേന്ദ്രത്തിൽ, ബുദ്ധിപരമായ ഭിന്നശേഷിത്വം, സെറിബ്രൽ പാൾസി, ഓട്ടിസം ബാധിച്ച കുട്ടികൾക്ക് തൊഴിൽ പരിശീലനം, ഫങ്ഷണൽ അക്കാഡമിക്സ് എന്നിവയിൽ വ്യക്തിഗത പരിശീലനം നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു.ആർസിഐ രജിസ്ട്രേഷൻ, ബി.എ/ബി.എസ്.സി, ബി.എഡ്, ഐഡിഡി അല്ലെങ്കിൽ ഡിവിആർ ഡിപ്ലോമ, ബി.എ/ബി.എസ് .സി,ബി.എഡ്(എസ്ഇഎംആർ) എന്നിവയാണ് യോഗ്യത. ഒരു ഒഴിവാണുള്ളത്.

പ്രതിമാസവേതനം 25,000 രൂപ.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം നവംബർ 16 രാവിലെ 11ന് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് തൊഴിൽപരിശീലനകേന്ദ്രം സൂപ്പർവൈസർ അറിയിച്ചു.

🔺എടത്വ ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി ഉദ്യോഗാർഥികളെ താത്ക്കാലികമായി നിയമിക്കുന്നു.സിവിൽ എൻജിനീയറിങ്ങ് ഡിപ്ലോമ, ഐ.റ്റി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐ.റ്റി.ഐ. സർവെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർ നവംബർ 10ന് വൈകിട്ട് 4നകം മതിയായ രേഖകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.

🔺രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം അസിസ്റ്റന്റ് സർജൻ തസ്തികയിൽ നിയമനം നടത്തുന്നു.

ദിവസവേതനാടിസ്ഥാനത്തിലുള്ള താൽകാലിക ഒഴിവിലേക്ക് നവംബർ 10 ന് രാവിലെ 11ന് രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ വാക് ഇൻ ഇന്റർവ്യു നടക്കും .
യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain