കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിലെ 7 ഒഴിവിൽ കരാർ നിയമനം. ഓൺലൈൻ അപേക്ഷ നൽകണം

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിലെ 7 ഒഴിവിൽ കരാർ നിയമനം. ഓൺലൈൻ അപേക്ഷ നൽകണം. അവസാന തീയതി 2023 നവംബർ 15 വരെ.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി): എംടെക്/എംഇ (ഫയർ ആൻഡ് സേഫ്റ്റി/സേഫ്റ്റി) അല്ലെങ്കിൽ ബിടെക്/ബിഇ (സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിങ്), ഒരു വർഷ പിജി ബിരുദം/ഡിപ്ലോമ ഇൻ സേഫ്റ്റി അല്ലെങ്കിൽ ബിടെക്/ബിഇ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ്, 5 വർഷ പരിചയം, 35, 50,000-1,60,000

ജൂനിയർ എൻജിനീയർ സിഗ്നലിങ് അസിസ്റ്റന്റ് സെക്ഷൻ എൻജിനീയർ സിഗ്നലിങ്:

ബിടെക്/ബിഇ/3 വർഷ ഡിപ്ലോമ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ്), 3-5 വർഷ പരിചയം, ജൂനിയർ എൻജിനീയർ 30, അസിസ്റ്റന്റ് സെക്ഷൻ എൻജിനീയർ -32, 33,750-99,700.

ജൂനിയർ എൻജിനീയർ ടെലികോം / എഎഫ്സി/അസിസ്റ്റന്റ് സെക്ഷൻ എൻജിനീയർ ടെലികോം/എഎഫ്സി: ബിടെക്/ ബിഇ/3 വർഷ ഡിപ്ലോമ (കംപ്യൂട്ടർ/ഐടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ്), 3-5 വർഷ പരിചയം, ജൂനിയർ എൻജിനീയർ 30, അസിസ്റ്റന്റ് സെക്ഷൻ എൻജിനീയർ 32, 33,750-99,700.

അസിസ്റ്റന്റ് (മാർക്കറ്റിങ്); ബിബിഎ/ ബിബിഎ/ബികോം അല്ലെങ്കിൽ എംബിഎ (മാർക്കറ്റിങ് സ്പെഷലൈസേഷൻ), 2 വർഷ പരിചയം, 28, 20,000 52,300,
കൂടുതൽ വിവരങ്ങൾക്ക് www.kochimetro.org സന്ദർശിക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain