ശുചിത്വമിഷന്റെ നേതൃത്വത്തിൽ നിലയ്ക്കൽ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ജോലി നേടാം

മിഷൻ ഗ്രീൻ ശബരിമല 2023-24 മായി ബന്ധപ്പെട്ട് ശുചിത്വമിഷന്റെ നേതൃത്വത്തിൽ നിലയ്ക്കൽ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ പ്രവർത്തിപ്പിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗ് എക്സ്ചേഞ്ച് കൗണ്ടറിൽ (തുണിസഞ്ചി വിതരണം) രാത്രിയിലും പകലിലുമായി ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനു യുവാക്കളെ ആവശ്യമുണ്ട്.

നിയോഗിക്കുന്നവർ ശബരിമല തീർഥാടന കാലയളവു മുഴുവൻ പ്രവർത്തിക്കേണ്ടതാണ്. നിലയ്ക്കലിലെ സ്റ്റാളിലേക്കു നിലയ്ക്കൽ, അട്ടത്തോട് മേഖലയിലെ ട്രൈബൽ വിഭാഗങ്ങളിൽനിന്നുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ അപേക്ഷ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ഫോട്ടോ എന്നിവയുമായി പത്തനംതിട്ട ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ 13ന് മുൻപായി അപേക്ഷിക്കണം.

🔺പട്ടികജാതി വികസന വകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന കുറുവങ്ങാട് ഗവ. ഐ.ടി.ഐ യിൽ സർവ്വേയർ ട്രേഡിൽ ഒരു ഗസ്റ് ഇൻസ്ട്രക്ടറെ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ നവംബർ 13ന് രാവിലെ 10.30ന് പട്ടികജാതി വികസന വകുപ്പിന്റെ ഉത്തര മേഖല ട്രെയിനിംഗ് ഇൻസ്പെക്ടറാഫീസിൽ നടക്കും.

ഗവ. അംഗീകൃത മുന്ന് വർഷ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് മിനിമം യോഗ്യത. പ്രതിമാസ വേതനം പരമാവധി 27,825/- രൂപ .
താൽപര്യള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഇന്റർവ്യവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain