വിവിധ പഞ്ചായത്തുകളിൽ വന്നിട്ടുള്ള ഇന്നത്തെ ജോലി ഒഴിവുകൾ

വിവിധ പഞ്ചായത്തുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ആലപ്പുഴ: നവകേരളം കര്‍മ പദ്ധതി 2 ജില്ല ഓഫീസിലേക്ക് ക്ലാര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. ബിരുദം, കെ.ജി.റ്റി.ഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവര്‍), കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസിംഗ് അല്ലെങ്കില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡി.റ്റി.പി. യോഗ്യതയുമുള്ളവര്‍ 20ന് രാവിലെ 11 മണിക്ക് ജില്ല മിഷന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ബയോഡാറ്റയും യോഗ്യത രേഖകളുടെ അസലും പകര്‍പ്പും കൊണ്ടുവരണം.

തീരമൈത്രി പദ്ധതിയിൽ ഒഴിവ്

തിരുവനന്തപുരം ജില്ലയിൽ തീരമൈത്രി പദ്ധതിയിലേക്ക് മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എം.ബി.എ (മാർക്കറ്റിങ്) അല്ലെങ്കിൽ എം.എസ്.ഡബ്ല്യൂ (കമ്മ്യൂണിറ്റി ഡവലപ്‌മെന്റ്) എന്നിവയാണ് യോഗ്യത. ടൂവീലർ ലൈസൻസ് അഭിലഷണീയം. പ്രായപരിധി 35 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നവംബർ 30ന് മുൻപായി വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ & സാഫ് നോഡൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9847907161, 9895332871

✅ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയര്‍ റെസിഡന്റ് ഡോക്ടർമാരെ ആവശ്യമുണ്ട്. ഒരു വര്‍ഷത്തേക്കോ സ്ഥിരം ജീവനക്കാർ ജോലിയില്‍ ചേരുന്നതു വരെയോ, ഏതാണോ ആദ്യം അതുവരെ കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. എം.ബി.ബി.എസ്, ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി അല്ലെങ്കില്‍ കെ.എസ്.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ ഒറിജിനല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നവംബര്‍ 16 രാവിലെ 11 ന് എത്തണം . കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-233076

✅കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പാക്കിവരുന്ന നിലമ്പൂര്‍ ട്രൈബല്‍ സ്പെഷല്‍ പ്രോജക്ടിന്റെയും പട്ടികവര്‍ഗ സുസ്ഥിര വികസന പരിപാടിയുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആനിമേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ചാലിയാര്‍, പോത്തുകല്ല്, വഴിക്കടവ്, മൂത്തേടം, എടക്കര, കരുളായി, നിലമ്പൂര്‍, കരുവാരക്കുണ്ട്, എടപ്പറ്റ, താഴെക്കോട്, ഊര്‍ങ്ങാട്ടിരി എന്നീ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരും 18നും 45നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. വെള്ളപ്പേറില്‍ തയാറാക്കിയ അപേക്ഷ നവംബര്‍ 18ന് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പായി മലപ്പുറം കുടുംബശ്രീ ജില്ലാ ഓഫീസിലോ നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിനടുത്തുള്ള ട്രൈബല്‍ സ്പെഷ്യല്‍ പ്രോജക്ട് ഓഫീസിലോ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം. ഫോണ്‍-0483 2733470, 9747670052

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain