എക്‌സൈസ് വകുപ്പിനുകീഴില്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു.

പാലക്കാട്: കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലെ ലഹരി കേന്ദ്രത്തിലേക്ക് എക്‌സൈസ് വകുപ്പിനുകീഴില്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്കിയാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സ്റ്റാഫ് നേഴ്‌സ്, സെക്യൂരിറ്റി, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവ്.

അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിത്യ 28ന് രാവിലെ 10ന് മുന്‍പായി ഹാജരാകണം.

പ്രവൃത്തിപരിചയമുളവര്‍ക്കും അട്ടപ്പാടിയിലെ സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

✅വയനാട് സർക്കാർ മെഡിക്കൽ കോളജിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിലവിലെ ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു.

എം.ബി.ബി.എസ് ബിരുദവും റേഡിയോ ഡയഗ്നോസിസിൽ പി.ജിയും ടിസിഎംസി രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
70,000 രൂപ ഏകീകൃത ശമ്പളം ലഭിക്കും.
താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 28ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം.

✅തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ ഇൻസട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗം ട്രേഡ്സ്മാൻ ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും.

ബന്ധപ്പെട്ട വിഷയത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ഐ.ടി.ഐ ആണ് യോഗ്യത.
താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 22ന് രാവിലെ 10ന് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain