സർക്കാർ സ്ഥാപനങ്ങളിൽ ഇന്ന് വന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ | പരീക്ഷ ഇല്ലാതെ ജോലി

സർക്കാർ സ്ഥാപനങ്ങളിൽ ഇന്ന് വന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ

🔺ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് കേരള പ്രോജക്ട് ട്രെയിനി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മൂന്ന് വര്‍ഷ ഇലക്ട്രോണിക്സ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ് വെയറില്‍ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. മുന്‍പരിചയം നിര്‍ബന്ധമില്ല. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 30ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.


 തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ അഭിമുഖ തീയതി പിന്നീട് അറിയിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം : https://forms;gle/CNHRQny91jnzRqcRA , www.arogyakeralam.gov.in, www.ehealth.kerala.gov.in കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9745799943.

🔺തിരുവനന്തപുരം വികസന അതോറിറ്റിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 22ന് വൈകുന്നേരം 5നകം വിശദമായ ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം – 10 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.trida.kerala.gov.in.

🔺പാലക്കാട്‌ ജില്ലയില്‍ പട്ടികജാതി വകുപ്പിന് കീഴിലുള്ള മംഗലം,ചിറ്റൂര്‍, പാലപ്പുറം എന്നീ ഐ.ടി.ഐകളിലേക്ക് അപ്രന്റീസ് ക്ലര്‍ക്കുമാരെ നിയമിക്കുന്നു. ബിരുദവും ഡി.സി.എ/ സി.ഒ.പി.എ, ഡി.ടിപി യോഗ്യതയുമുള്ള 18നും 40നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 20ന് വൈകീട്ട് അഞ്ചിന് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. പ്രതിമാസ ഓണറേറിയമായി 10,000 രൂപ ലഭിക്കും. ഒരു വര്‍ഷത്തേയ്ക്കായിരിക്കും നിയമനം. അപ്രന്റീസ് ക്ലര്‍ക്കുമാരായി പരിശീലനം ലഭിച്ചവരുടെ അപേക്ഷ വീണ്ടും പരിഗണിക്കുന്നതല്ല. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും അറിയുന്നതിനായി ജില്ലാ പട്ടികജാതി ഓഫീസുമായോ ഐ.ടി.ഐകളുമായോ ബന്ധപ്പെടാവുന്നതാണ്.

🔺കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലെ ലഹരി കേന്ദ്രത്തിലേക്ക് എക്‌സൈസ് വകുപ്പിനുകീഴില്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്കിയാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സ്റ്റാഫ് നേഴ്‌സ്, സെക്യൂരിറ്റി, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവ്.
അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിത്യ 28ന് രാവിലെ 10ന് മുന്‍പായി ഹാജരാകണം. പ്രവൃത്തിപരിചയമുളവര്‍ക്കും അട്ടപ്പാടിയിലെ സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 8129543698, 9446031336.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain