പത്താം ക്ലാസ് ഉള്ളവർക്ക് വനിത ശിശു വികസന വകുപ്പിൽ ജോലി നേടാം

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ നമസ്തേ വിങ്സ് ടു ഫ്ളൈ എന്ന സന്നദ്ധ സംഘടന വെള്ളനാട് നടത്തുന്ന എസ്.ഒ.എസ് മോഡൽ ഹോമിൽ സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം.
പ്രതിമാസം 10,000 രൂപ വേതനമായി ലഭിക്കും. 30 വയസിന് മുകളിൽ പ്രായമുള്ള, ബാധ്യതകളില്ലാത്ത, പത്താം ക്ലാസ് യോഗ്യതയുള്ളതും ഹോമിൽ മുഴുവൻ സമയം താമസിച്ച് ജോലി ചെയ്യുവാൻ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകൾക്ക് പങ്കെടുക്കാം. അവിവാഹിതർ, ഭർത്താവിൽ നിന്നും വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു.

താത്പര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡേറ്റ, പത്താം ക്ലാസ് അസൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം നവംബർ 10 രാവിലെ 11 ന് തിരുവനന്തപുരം പൂജപ്പുര ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

🔺തൃശ്ശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) കാഷ്വാലിറ്റിമെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, സിവിൽ സർജൻ എന്നീ തസ്തികകളിൽ അഡ്ഹോക് വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് താൽപര്യമുള്ളവർ നവംബർ 3 ന് (വെള്ളിയാഴ്ച) വൈകീട്ട് 5 നകം എംബിബിഎസ് ഡിഗ്രി സർട്ടിഫിക്കറ്റ്, ടിഎംസി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ/ ഇലക്ഷൻ ഐഡി കാർഡ് എന്നീ രേഖകളുടെ പകർപ്പ് സഹിതം തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ആരോഗ്യം) അപേക്ഷ സമർപ്പിക്കണം.
നവംബർ 4 ന് (ശനിയാഴ്ച) രാവിലെ 10.30 ന് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) ഇന്റർവ്യൂ നടക്കും.

🔺പാലാ സർക്കാർ ഹോമിയോ ആശുപത്രിയിലേക്ക് നൈറ്റ് വാച്ചർ തസ്തികയിൽ ആശുപത്രി വികസനസമിതി മുഖേന കരാർ നിയമനം നടത്തുന്നു.

പ്രായം 45നും 65നും മദ്ധ്യേ. പാലാ നഗരസഭപരിധിയിൽ താമസിക്കുന്നവർ, വിരമിച്ച സൈനികർ, പ്രവൃത്തിപരിചയമുള്ളവർ എന്നിവർക്ക് മുൻഗണന. താത്പര്യമുള്ളവർ നവംബർ ആറിന് വൈകിട്ട് അഞ്ചിനകം പാലാ ഹോമിയോ ആശുപത്രി സൂപ്രണ്ടിന് നേരിട്ടോ തപാൽ മുഖേനയോ നൽകണം.
തിരിച്ചറിയൽ രേഖ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain