മൃഗസംരക്ഷണ വകുപ്പില്‍ വാക്‌സിനേറ്റര്‍മാരെയും, സഹായികളെയും നിയമിക്കുന്നു

മൃഗസംരക്ഷണ വകുപ്പില്‍ വാക്‌സിനേറ്റര്‍മാരെയും, സഹായികളെയും നിയമിക്കുന്നു
മൃഗസംരക്ഷണ വകുപ്പില്‍ വാക്‌സിനേറ്റര്‍മാരെയും, സഹായികളെയും നിയമിക്കുന്നു 

ജില്ലാ മൃഗസംരക്ഷണ വകുപ്പ് പശു, എരുമ എന്നിവയ്ക്ക് ഡിസംബര്‍ ഒന്നു മുതല്‍ 21 വരെ കുളമ്പുരോഗ പ്രതിരോധ യജ്ഞം നടത്തുന്നു. ഇതിലേക്ക് വാക്‌സിനേറ്റര്‍മാര്‍, സഹായികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

സര്‍വ്വീസില്‍ നിന്നും വിരമിച്ച ലൈവ്‌സ്റ്റേക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായ വെറ്ററിനറി ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് വാക്‌സിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വിരമിച്ച അറ്റന്റന്റുമാര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍, 18 വയസ്സിന് മുകളില്‍ പ്രായമുള്ള വിഎച്ച്എസ്ഇ പാസായവര്‍, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍, സാമൂഹിക സന്നദ്ധ സേന വളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക് സഹായികളായി അപേക്ഷിക്കാം.

 പശുക്കളെ കൈകാര്യം ചെയ്തു മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബയോഡാറ്റ സഹിതം തദ്ദേശസ്വയംഭരണം സ്ഥാപനത്തിന് കീഴിലുള്ള മൃഗാശുപത്രിയില്‍ ഡിസംബര്‍ 1 നകം അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 0487 2361216. സ്ഥലം : ത്രിശൂർ

മറ്റു ജോലി ഒഴിവുകൾ

1.വനിത ശിശു വികസന വകുപ്പിന് കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ: അപേക്ഷ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിലെ ഡിസ്ട്രിക്ട് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമണിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു.

പ്രായം: 40 വയസ്സ് കവിയരുത്. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ വനിത ശിശുവികസന ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ വനിത ശിശുവികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം

യോഗ്യത: ബിരുദം, കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യം, ഡാറ്റ മാനേജ്‌മെന്റ് പ്രോസസ്, ഡോക്യുമെന്റേഷൻ ആന്റ് വെബ്ബ് ബേസ്ഡ് റിപ്പോർട്ടിങ് ഫോർമാറ്റ് എന്നീ വിഷയങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
ഫോൺ: 0497 2700708.

2. ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

സാമൂഹ്യനീതി വകുപ്പ് മെയിന്റന്‍സ് ട്രൈബ്യൂണലുകളായി പ്രവര്‍ത്തിക്കുന്ന റവന്യൂ സബ് ഡിവിഷന്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു.

കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.

പ്രായ പരിധി 18 നും 35 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം പാസായിരിക്കണം.

വേര്‍ഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസായിരിക്കണം. എം.എസ്.ഡബ്യു യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 12 ന് രാവിലെ 11 ന് തൃശൂര്‍ കളക്ടറേറ്റിലുള്ള സബ് കളക്ടറുടെ ചേമ്പറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. രേഖകളുടെ ഫോട്ടോ കോപ്പി ഇന്റര്‍വ്യൂ സമിതിക്ക് മുമ്പാകെ ലഭ്യമാക്കണം. ഫോണ്‍: 0487 2321702.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain