താത്കാലിക ജോലി അവസരങ്ങള്‍: താല്‍ക്കാലികം ആണെങ്കിലും സർക്കാർ ശമ്പളം നിങ്ങള്‍ക്ക് വാങ്ങാം.

താത്കാലിക ജോലി അവസരങ്ങള്‍: താല്‍ക്കാലികം ആണെങ്കിലും സർക്കാർ ശമ്പളം നിങ്ങള്‍ക്ക് വാങ്ങാം.

✅തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ നമസ്തേ വിങ്സ് ടു ഫ്ളൈ എന്ന സന്നദ്ധ സംഘടന വെള്ളനാട് നടത്തുന്ന എസ്.ഒ.എസ് മോഡൽ ഹോമിൽ സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 10,000 രൂപ വേതനമായി നൽകും.

30 വയസിന് മുകളിൽ പ്രായമുള്ള, ബാധ്യതകളില്ലാത്ത, പത്താം ക്ലാസ് യോഗ്യതയുള്ളതും ഹോമിൽ മുഴുവൻ സമയം താമസിച്ച് ജോലി ചെയ്യുവാൻ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകൾക്ക് പങ്കെടുക്കാം.

അവിവാഹിതർ, ഭർത്താവിൽ നിന്നും വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു.

താത്പര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡേറ്റ, പത്താം ക്ലാസ് അസൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം നവംബർ 10 രാവിലെ 11 ന് പൂജപ്പുര ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2345121.

✅വാക്ക്-ഇൻ ഇന്റർവ്യൂ

തിരുവനന്തപുരത്തെ പി.റ്റി.പി നഗറിൽ റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ, എം.ബി.എ (ഡിസാസ്‌റ്റർ മാനേജ്‌മെന്റ്) പ്രോഗ്രാമിലേക്ക് UGC നിഷ്‌കർഷിട്ടുള്ള യോഗ്യതയുളളവരെ പ്രിൻസിപ്പാൾ/ പ്രൊഫസർ (ശംബളം -50000 രൂപ (കൺസോളിഡേറ്റഡ്) ഒഴിവ് - 1, അസിസ്റ്റന്റ് പ്രൊഫസർ (ശംബളം - 35000 രൂപ) (കൺസോളിഡേറ്റഡ്) ഒഴിവ് - 2, തസ്തികയിലേക്ക് നിയമിക്കുന്നതിനായി നവംബർ 7ന് രാവിലെ 10 ന് ഐ.എൽ.ഡി.എം കമ്പ്യൂട്ടർ ക്യാമ്പസിൽ വാക്ക്-ഇൻ ഇന്റർവ്യു നടത്തും. യോഗ്യരായവർ രേഖകൾ സഹിതം സ്ഥാപനത്തിൽ എത്തിച്ചേരണം.

✅ട്യൂഷൻ ടീച്ചർ തസ്തികയിൽ നിയമനം.

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2023-24 അധ്യയനവർഷം കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ട്യൂഷൻ ടീച്ചർ തസ്തികയിൽ നിയമനം നടത്തുന്നു. കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ബിരുദം, ബി.എഡ് യോഗ്യതയുള്ള വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നു അപേക്ഷ ക്ഷണിക്കുന്നു. സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെയും പരിഗണിക്കുന്നതാണ്. പ്രവൃത്തി പരിചയം അഭിലഷണീയം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 8 വരെയും അവധി ദിവസങ്ങളിൽ കുട്ടികൾക്ക് സൗകര്യപ്രദമായ സമയവുമായിരിക്കും പ്രവർത്തി സമയം. ശമ്പളം മണിക്കൂറിന് 500 രൂപ (ഒരു വിഷയത്തിന് ഒരു മാസം പരമാവധി 8000 രൂപ വരെ). കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ -9446136807, 0484-2998101.

✅താല്‍ക്കാലിക തൊഴിലവസരം

ആലപ്പുഴ: നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഐ.ടി.ഐ/ ഡിപ്ലോമ യോഗ്യതയുള്ള യുവജനങ്ങള്‍ക്ക് വസ്തു നികുതി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ നാലിനകം ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ബന്ധപ്പെടണം.

✅സോഷ്യൽ മീഡിയ ഗ്രാഫിക് ഡിസൈനർമാരുടെ പാനൽ.

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സോഷ്യൽ മീഡിയ ഗ്രാഫിക് ഡിസൈനർമാരുടെ പാനൽ രൂപീകരിക്കുന്നു. രണ്ടു വിഭാഗങ്ങളിലായാണ് പാനൽ. സർഗാത്മക പോസ്റ്ററുകൾ, ബാനറുകൾ, ലീഫ്ലെറ്റുകൾ, ബ്രോഷറുകൾ തുടങ്ങിയവ തയാറാക്കാൻ എ വിഭാഗത്തിലേക്കും ഷോർട്ട് വീഡിയോകൾ, സോഷ്യൽ മീഡിയ വീഡിയോകൾ, റീലുകൾ, ഗ്രാഫിക്കൽ വീഡിയോകൾ തുടങ്ങിയവ തയാറാക്കാൻ ബി വിഭാഗത്തിലേക്കും അപേക്ഷിക്കാം.

ബയോഡാറ്റ ഉൾപ്പെടെയുള്ള അപേക്ഷകൾ webcreatives50@gmail.com എന്ന ഇ മെയിലിലേക്ക് നവംബർ ആറിനകം അയക്കണം. വിശദവിവരങ്ങൾ prd.kerala.gov.in ൽ ലഭ്യമാണ്

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain