കശുമാവ് വികസന ഏജൻസിയിൽ ഒഴിവുകൾ, മിക്ക ജില്ലയിലും ജോലി ഒഴിവുകൾ.

കശുമാവ് വികസന ഏജൻസിയിൽ ഒഴിവുകൾ, മിക്ക ജില്ലയിലും ജോലി ഒഴിവുകൾ.
കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ 675 രൂപ ദിവസ വേതന നിരക്കിൽ ജോലി ചെയ്യാൻ താൽപര്യമുള്ള വി.എച്ച്.എസ്.ഇ. അഗ്രിക്കൾച്ചർ / ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ / തത്തുല്യ യോഗ്യതയുള്ള അതാത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്ക് വാക്-ഇൻ-ഇൻ ഇന്റർവ്യൂ രണ്ട് മേഖലകളിലായി നടത്തും.

വടക്കൻ ജില്ലകളിൽ (ഒഴിവുകളുടെ എണ്ണം

തൃശൂർ-2, മലപ്പുറം-1, കോഴിക്കോട്-1, 
വയനാട്-1, കണ്ണൂർ-2) നവംബർ 21 ന് രാവിലെ പത്തിന് കോഴിക്കോട് ഗവൺമെന്റ് റസ്റ്റ് ഹൗസിലും

തെക്കൻ ജില്ലകളിൽ (ഒഴിവുകളുടെ എണ്ണം

തിരുവനന്തപുരം-1, കൊല്ലം-1, പത്തനംതിട്ട-1, ആലപ്പുഴ-1, കോട്ടയം-2, ഇടുക്കി-1, എറണാകുളം-1) നവംബർ 30ന് രാവിലെ പത്തിന് കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലും ഇന്റർവ്യൂകൾ നടത്തും.

വടക്കൻ ജില്ലകളുടെ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നവംബർ 21ന് ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് ഗവൺമെന്റ് റസ്റ്റ് ഹൗസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

 കൃഷിയോ, കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലോ കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയമുള്ള സൂപ്പർവൈസറി കേഡറിൽ ജോലി ചെയ്ത ബിരുദധാരികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.kasumavukrishi.org.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain