കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് വന്ന സർക്കാർ താൽക്കാലിക ഒഴിവുകൾ താഴെ നൽകുന്നു.

കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് വന്ന സർക്കാർ താൽക്കാലിക ഒഴിവുകൾ താഴെ നൽകുന്നു, Temporary jobs in kerala
🔺ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പുന്നപ്ര ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2023-24 അധ്യയന വര്‍ഷം കൗണ്‍സിലറെ നിയമിക്കുന്നു. കൗണ്‍സിലിംഗില്‍ പ്രവര്‍ത്തി പരിചയമുള്ളവരും എം.എ. സൈക്കോളജി/സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബര്‍ 10നകം അപേക്ഷ നല്‍കണം. മാസം 20,000 രൂപ വേതനം ലഭിക്കും. ഫോണ്‍: 0477- 2252548. വിലാസം: ജില്ല പട്ടികജാതി വികസന ഓഫീസര്‍, ജില്ല പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്‌റ്റേഷന്‍ അനക്‌സ്, തത്തംപള്ളി പി.ഒ. ആലപ്പുഴ.

🔺എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റ൯ഡർ കം ക്ലീനർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എസ് എസ് എല്‍ സി പാസ്. പ്രായപരിധി 2023 ജനുവരി ഒന്നിന് 18-41. താത്പര്യമുളളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം നവംബർ 13 ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സിസിഎം ഹാളിൽ രാവിലെ 11-ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം.
രജിസ്ട്രേഷ൯ അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ മാത്രമായിരിക്കും. സംവരണ വിഭാഗങ്ങൾക്കുളള പ്രായപരിധി ജനറൽ വിഭാഗം 36 വയസ്, ഒബിസി 39 വയസ്, പട്ടികജാതി/പട്ടിക വർഗം 41 വയസ്. സംവരണ വിഭാഗങ്ങളിൽ ഉളളവർ വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം.

🔺തിരുവനന്തപുരം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ പ്രതിദിനം 1000 രൂപ നിരക്കിൽ നൽകി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം
പ്രായപരിധി: 40 വയസ്. ഒഴിവുകളുടെ എണ്ണം: ഒന്ന്. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ വച്ച് നവംബർ എട്ടിനു രാവിലെ 11ന് അഭിമുഖം നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ വയസ്, ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain