സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താത്കാലികാടിസ്ഥാനത്തിൽ ട്രെയിനികളെ നിയമിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താത്കാലികാടിസ്ഥാനത്തിൽ ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് നവംബർ 29നു തിരുവനന്തപുരം ജനറൽ ആശുപത്രി റോഡിൽ ഡി.എം.ഒ ഓഫീസ് കോമ്പൗണ്ടിനു സമീപമുള്ള ന്യൂട്രീഷ്യൻ ഹാളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
മൂന്നുവർഷ ഇലക്ടോണിക്സ്/കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമയാണ് യോഗ്യത. ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയർ ആൻഡ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തിപരിചയം അഭികാമ്യം.ബയോഡാറ്റ അയയ്ക്കേണ്ട ഇ-മെയിൽ  tvmehealth@gmail.com

🔺കൊല്ലം: ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ പ്ലംബര്‍ ട്രേഡിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ്ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും.

യോഗ്യത: സിവില്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിവോക്/ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സിവില്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ പ്ലംബര്‍ ട്രേഡില്‍ എന്‍ എ സി/എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നവംബര്‍ 21 ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.

🔺കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ കോളേജിൽ കെമിസ്ട്രിയിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത നെറ്റ്/ പി എച്ച് ഡിയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം നവംബർ 23ന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain