മിൽമ പാർലർ ആരംഭിക്കാം, കൂടാതെ നിരവധി ധനസഹായ, വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

മിൽമ പാർലർ ആരംഭിക്കാം, കൂടാതെ നിരവധി ധനസഹായ, വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു 


മിൽമ ഷോപ്പി, മിൽമ പാർലർ ആരംഭിക്കാം, ധനസഹായം നൽകുന്നു.

പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മിൽമയുമായി ചേർന്ന് മിൽമ ഷോപ്പി' അല്ലെങ്കിൽ 'മിൽമ പാർലർ' ആരംഭിക്കാൻ ധനസഹായം നൽകുന്നു. ജില്ലയിൽ സ്ഥിര താമസക്കാരായ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

പ്രായപരിധി : 18 നും 55 മദ്ധ്യേ.

പാലിനും അനുബന്ധ ഉൽപ്പന്നങ്ങൾക്കും വിപണന സാധ്യതയുള്ള അനുയോജ്യമായ സ്ഥലങ്ങളിൽ 'മിൽമ ഷോപ്പി' അല്ലെങ്കിൽ 'മിൽമ പാർലർ' ആരംഭിക്കാൻ കോർപ്പറേഷന്റെ നിബന്ധനകൾക്ക് വിധേയമായി വായ്പ അനുവദിക്കും. താല്പര്യമുള്ളവർ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും തൃശ്ശൂർ രാമനിലയത്തിന് സമീപത്തെ കോർപ്പറേഷൻ തൃശ്ശൂർ ജില്ല ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0487 2331556, 9400068508.

🆕കുടുംബശ്രീ: വനിതാ സംഘങ്ങൾക്ക് ജാമ്യ രഹിത വായ്പ
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന 5 ലക്ഷം രൂപ വരെ പദ്ധതി തുകയുള്ള കുടുംബശ്രീ ജാമ്യരഹിത വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട വനിതാ സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും തൃശ്ശൂർ രാമനിലയത്തിന് സമീപമുള്ള കോർപ്പറേഷൻ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0487 2331556, 9400068508.

🆕 വായ്പ അനുവദിക്കുന്നു

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ സർക്കാർ ജീവനക്കാർക്കായി സ്വന്തം ജാമ്യ സർട്ടിഫിക്കറ്റ് ഈടായി സ്വീകരിച്ച് നാല് ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു. 18 നും 55 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ തൃശ്ശൂർ ജില്ല ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0487 2331556, 9400068508.

🆕 വിവിധ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

വ്യക്തിഗത വായ്പ 400,000 വരെ ഉദ്യോഗസ്ഥ ജാമ്യത്തിൽ മാത്രം, സ്വയം തൊഴിൽ 50,000.00 - 25,00,000.00 വരെ .വാഹന വായ്പ 10,00,000 വരെ, പെൺകുട്ടികളുടെ വിവാഹം 350,000.00 വരെ തുടങ്ങിയ വായ്പാ പദ്ധതികളിലേയ്ക്ക് ജാമ്യ വ്യവസ്ഥയിലും അംഗീകൃത കുടുംബശ്രീ യൂണിറ്റുകൾക്ക് 5,00,000 വരെ ജാമ്യ രഹിത വ്യവസ്ഥയിലും ജില്ലയിലെ പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കോർപ്പറേഷന്റെ വൈറ്റിലയിൽ പ്രവർത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ 0484 2302663, 9400068507.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain