ശുചിത്വമിഷന്റെ നേതൃത്വത്തിൽ ശബരിമലയിൽ ജോലി നേടാം

മിഷൻ ഗ്രീൻ ശബരിമല 2023-24 മായി ബന്ധപ്പെട്ട് ശുചിത്വമിഷന്റെ നേതൃത്വത്തിൽ നിലയ്ക്കൽ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ പ്രവർത്തിപ്പിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗ് എക്സ്ചേഞ്ച് കൗണ്ടറിൽ (തുണിസഞ്ചി വിതരണം) രാത്രിയിലും പകലിലുമായി ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനു യുവാക്കളെ ആവശ്യമുണ്ട്.
നിയോഗിക്കുന്നവർ ശബരിമല തീർഥാടന കാലയളവു മുഴുവൻ പ്രവർത്തിക്കേണ്ടതാണ്. നിലയ്ക്കലിലെ സ്റ്റാളിലേക്കു നിലയ്ക്കൽ, അട്ടത്തോട് മേഖലയിലെ ട്രൈബൽ വിഭാഗങ്ങളിൽനിന്നുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ അപേക്ഷ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ഫോട്ടോ എന്നിവയുമായി പത്തനംതിട്ട ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ 13ന് മുൻപായി അപേക്ഷിക്കണം.

🔺പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് 2023-24 അധ്യയന വർഷം കൗൺസിലറെ നിയമിക്കുന്നു. കൗൺസിലിംഗിൽ പ്രവർത്തി പരിചയമുള്ളവരും എം.എ. സൈക്കോളജി/സോഷ്യൽ വർക്ക്/ സോഷ്യോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബർ 10നകം അപേക്ഷ നൽകണം.മാസം 20,000 രൂപ വേതനം ലഭിക്കും.വിലാസം: ജില്ല പട്ടികജാതി വികസന ഓഫീസർ, ജില്ല പട്ടികജാതി വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ അനക്സ്, തത്തംപള്ളി പി.ഒ. ആലപ്പുഴ.

🔺തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു.

ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പിയാണ് യോഗ്യത. പ്രായപരിധി 40 വയസ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നവംബർ എട്ട് രാവിലെ 11ന് ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain