പട്ടാളത്തില്‍ ചേരാം: അഗ്‌നിപഥ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി കൊച്ചിയില്‍, ഒരുക്കം തുടങ്ങി

പട്ടാളത്തില്‍ ചേരാം: അഗ്‌നിപഥ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി കൊച്ചിയില്‍, ഒരുക്കം തുടങ്ങി.

നവംബര്‍ 16 മുതല്‍ 25 വരെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് റാലി നടക്കുക.

എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികളാണ് റാലിയില്‍ പങ്കെടുക്കുക. പ്രതിദിനം 600 മുതൽ ആയിരം വരെ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാൻ കഴിയുന്ന രീതിയിലാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക എഴുത്തു പരീക്ഷയില്‍ വിജയിച്ച ആറായിരം പേര്‍ റാലിയിൽ പങ്കെടുക്കും.


രാവിലെ 3 ന് റാലിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിക്കും. രജിസ്‌ട്രേഷനു ശേഷം ഉദ്യോഗാർത്ഥികൾക്ക് ശാരീരിക പരിശോധന നടത്തും. തുടര്‍ന്ന് വിദ്യാഭ്യാസ യോഗ്യതയും കായികക്ഷമതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു ശേഷം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി സമ്പൂര്‍ണ്ണ വൈദ്യ പരിശോധന നടത്തും.

പൂര്‍ണ്ണമായും മെറിറിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ആര്‍മി റിക്രൂട്ട്‌മെന്റ് നടക്കുകയെന്നും പണം നല്‍കിയുള്ള ജോലി വാഗ്ദാന തട്ടിപ്പിന് ആരും ഇരയാകരുതെന്നും കേണല്‍ കെ. വിശ്വനാഥം അറിയിച്ചു.

റാലിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഉദ്യോഗാര്‍ഥികള്‍ക്കും ആര്‍മി ഓഫീസര്‍മാര്‍ക്കും ആവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ഉറപ്പാക്കും. ഇതിനായി വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തി. റാലിയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ഉറപ്പാക്കും. റാലി നടക്കുന്ന സ്ഥലത്ത് രണ്ട് ആംബുലന്‍സുകളും ഒരു മെഡിക്കല്‍ ഓഫീസറുടെ സേവനവും ലഭ്യമാകും. ഏതെങ്കിലും രീതിയിലുള്ള അപകടങ്ങളുണ്ടായാല്‍ എത്രയും വേഗം ആശുപത്രിയിലെത്തിക്കു ന്നതിനുള്ള സജ്ജീകരണങ്ങള്‍ ഉറപ്പാക്കും.

പ്രമോട്ടര്‍ നിയമനം; കൂടിക്കാഴ്ച 13, 14, 15 തീയതികളില്‍ നടക്കും.

പട്ടികവര്‍ഗ വികസന വകുപ്പിലെ കണ്ണൂര്‍ ഐ ടി ഡി പി ഓഫീസ് പരിധിയിലുള്ള എസ് ടി/ ഹെല്‍ത്ത് പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച നവംബര്‍ 13 മുതല്‍ നടക്കും.
ഇരിട്ടി, പേരാവൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയിലുള്ളവര്‍ക്ക് നവംബര്‍ 13നും തളിപ്പറമ്പ്, കൂത്തുപറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയിലുള്ളവര്‍ക്ക് നവംബര്‍ 14നും രാവിലെ 9.30 മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും ആറളം ടി ആര്‍ ഡി എം പരിധിയിലുള്ളവര്‍ക്ക് 15ന് രാവിലെ 9.30 മുതല്‍ കണ്ണൂര്‍ ഐ ടി ഡി പി ഓഫീസിലുമാണ് കൂടിക്കാഴ്ച. അപേക്ഷകര്‍ ഇന്റര്‍വ്യൂ കാര്‍ഡ്, ജനനതീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2700357.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain