സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ഇപ്പോൾ ജോലി നേടാൻ അവസരം

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പുജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന, നിയന്ത്രിത മാനസികരോഗികളായ പുരുഷന്മാരെ പാര്‍പ്പിച്ച് സംരക്ഷിച്ചു വരുന്ന സ്ഥാപനത്തില്‍ ഒഴിവുള്ള ഒരു മെയില്‍ നേഴ്‌സ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
ജിഎന്‍എം അല്ലെങ്കില്‍ ബി എസ് സി നഴ്‌സിംഗ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.24,520 രൂപ നിശ്ചിത ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്.താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റയും ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത,പ്രായം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ 22ന് രാവിലെ 10ന് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ വച്ച് നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

🔺വയനാട് കല്‍പ്പറ്റ എന്‍.എം.എസ്.എം സര്‍ക്കാര്‍ കോളേജില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച നവംബര്‍ 22ന് രാവിലെ 11ന് കോളേജില്‍ നടക്കും.

ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ/ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ പോളിടെക്നിക്ക് എന്നിവയാണ് യോഗ്യത.
സി.സി.എന്‍.എ/സിമിലര്‍ നെറ്റ് വര്‍ക്ക് കോഴ്സസ്(അഭികാമ്യം)
ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain