ജലനിധി പ്രോജെക്ടിൽ ജോലി നേടാം ഉടൻ അപേക്ഷിക്കുക

ജലനിധി പ്രോജെക്ടിൽ ജോലി നേടാം ഉടൻ അപേക്ഷിക്കുക
കെ.ആര്‍.ഡബ്യു.എസ്.എ ജലനിധി മലപ്പുറം മേഖല കാര്യാലയത്തില്‍ പ്രോജക്ട് കമ്മീഷണറുടെ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ അവസരം. സിവില്‍ എഞ്ചിനിയറിംഗ് ബിരുദവും കുടിവെള്ള മേഖലയില്‍ പ്രവര്‍ത്തന പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥിയെ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്.
തൃശ്ശൂര്‍ ജില്ലയിലെ മാള, പൊയ്യ, പുത്തന്‍ചിറ, അന്നമനട, വെള്ളാങ്ങല്ലൂര്‍, കുഴൂര്‍, എളവള്ളി, നടത്തറ എന്നീ പഞ്ചായത്തുകളിലെയോ സമീപ പ്രദേശങ്ങളിലെയോ താമസക്കാര്‍ ആയിരിക്കണം അപേക്ഷകര്‍.


 താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം മാള ഗ്രാമ പഞ്ചായത്ത് കാര്യാലയത്തില്‍ നവംബര്‍ 14 ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2738566, 8281112278.

🔰കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാമിഷന്റെ പരിധിയില്‍ വരുന്ന അവണൂര്‍ സിഡിഎസ് അക്കൗണ്ടന്റ് തസ്തികയിലെ താല്‍കാലിക ഒഴിവിലേയ്ക്ക് അപേക്ഷിക്കാം. യോഗ്യത അപേക്ഷക സി.ഡി.എസ് ഉള്‍പ്പെടുന്ന പുഴയ്ക്കല്‍ ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയായിരിക്കണം, കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം, അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദവും, ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം, അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം, 20 നും 35 നും മദ്ധ്യേ (2023 ഓഗസ്റ്റ് 31-ന്) പ്രായമുള്ളവര്‍ ആയിരിക്കണം.

യോഗ്യരായ അപേക്ഷകര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സി.ഡി.എ സ്സുകളുടെ ശുപാര്‍ശയോടുകൂടി നേരിട്ടോ തപാല്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നവംബര്‍ 6 ന് വൈകീട്ട് 5 വരെ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ സ്വീകരിക്കും.

പൂര്‍ണ്ണമല്ലാത്ത അപേക്ഷകള്‍ നിരസിക്കുന്നതാണ്. പ്രവര്‍ത്തിപരിചയ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ലഭ്യമായ അപേക്ഷകളില്‍ നിന്നും പ്രവൃത്തിപരിചയം കുറവായ അപേക്ഷകള്‍ പരിഗണിക്കുന്നതാണ്.
യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ അയക്കേണ്ട വിലാസം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍, തൃശ്ശൂര്‍ 680 003. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain