കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓഫീസ് സ്റ്റാഫ് നിയമനം

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓഫീസ് സ്റ്റാഫ് നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഓഫീസ് സ്റ്റാഫിനെ നിയമിക്കുന്നു.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക.

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നവംബര്‍ 29ന് രാവിലെ 10ന് കൂടിക്കാഴ്ച്ച നടക്കും. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും,തൊഴില്‍ പരിചയവുമുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.


മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ 04936 282854

വോക് ഇന്‍ ഇന്റര്‍വ്യു

കേരള സംസ്ഥാന കശുമാവ് കൃഷിവികസന ഏജന്‍സിയില്‍ ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനഅഭിമുഖം നവംബര്‍ 30ന് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ രാവിലെ 10ന് നടക്കും. വി എച്ച് എസ്ഇ, അഗ്രികള്‍ച്ചര്‍ ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍ തതുല്യ യോഗ്യതയുള്ള അതാത് ജില്ലകളില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം-1, കൊല്ലം-1,പത്തനംതിട്ട-1. ആലപ്പുഴ- 1, കോട്ടയം-2, ഇടുക്കി -1, എറണാകുളം -1 എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യതതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ഹാജരാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kasumavukrishi.org സന്ദര്‍ശിക്കാം. ഫോണ്‍:9446307456, 9496045000.

ട്രേഡ്സ്മാൻ ഒഴിവ്

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ നിയമനം നടത്തുന്നു. അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നവംബർ 30 ന് രാവിലെ 10 ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിൽ എത്തണം.
വിശദ വിവരത്തിന് ഫോൺ: 0481 2506153, 2507763.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain