മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവർ കം അറ്റൻഡന്റ് നിയമനം

മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവർ കം അറ്റൻഡന്റ് നിയമനം

കോട്ടയം: മൃഗസംരക്ഷണ വകുപ്പ് രാത്രികാല എമർജൻസി വെറ്ററിനറി സേവനം ഏർപ്പെടുത്തുന്നതിനായി ഡ്രൈവർ കം അറ്റൻഡന്റിനെ നിയമിക്കുന്നു. ഒഴിവുള്ള ബ്ലോക്കുകളിൽ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്കാണ് നിയമനം.

യോഗ്യത വിവരങ്ങൾ

പത്താം ക്ലാസ്സ് ജയിച്ച എൽ.എം.വി. ലൈസൻസുള്ള കായികാധ്വാനം ആവശ്യമുള്ള ജോലി ചെയ്യാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം. പക്ഷിമൃഗാദികളെ കൈകാര്യം ചെയ്ത് പരിചയമുണ്ടായിരിക്കണം.

എങ്ങനെ ജോലി നേടാം?

 താല്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം നവംബർ 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവിവരത്തിന്
ഫോൺ: 0481 2563726.

മറ്റു ജോലി ഒഴിവുകളും

തീരമൈത്രി പദ്ധതിയിൽ ഒഴിവ്
തിരുവനന്തപുരം ജില്ലയിൽ തീരമൈത്രി പദ്ധതിയിലേക്ക് മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു.

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എം.ബി.എ (മാർക്കറ്റിങ്) അല്ലെങ്കിൽ എം.എസ്.ഡബ്ല്യൂ (കമ്മ്യൂണിറ്റി ഡവലപ്മെന്റ്) എന്നിവയാണ് യോഗ്യത. ടൂവീലർ ലൈസൻസ് അഭിലഷണീയം.

പ്രായപരിധി 35 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നവംബർ 30ന് മുൻപായി വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ & സാഫ് നോഡൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9847907161, 9895332871

വനിതാ ശിശു വികസന വകുപ്പിൽ 

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വിധവാ സംഘം എന്ന സന്നദ്ധ സംഘടനയുടെ കീഴിൽ ഒറ്റപ്പാലത്ത് പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോമിൽ കുക്ക് തസ്തികയിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം. 5500 രൂപയാണ് ശമ്പളം. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. താമസക്കാർക്ക് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി 25-55. അപേക്ഷകൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നവംബർ 17 ന് ഉച്ചക്ക് ഒന്നിന് പാലക്കാട് സിവിൽ സ്റ്റേഷനിലെ വനിതാ സംരക്ഷണ ഓഫീസിൽ നേരിട്ടെത്തണമെന്ന് വിധവ സംഘം സെക്രട്ടറി അറിയിച്ചു.
ഫോൺ: 9526421936, 0466 2240124

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain