തൃശൂർ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് കേരള പ്രോജക്ടിൽ “ട്രെയിനി” സ്റ്റാഫ് തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വേണ്ടി ഒരു ഓൺലൈൻ ഇന്റർവ്യൂ നടത്താൻ തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ 2023 നവംബർ 15 നു വൈകുന്നേരം 05 ന് മുൻപായി താഴെ കൊടുത്ത ലിങ്കിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ് . വൈകി വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 20/11/2023, 21/11123 തീയ്യതികളിൽ അഭിമുഖം ഉണ്ടായിരിക്കുന്നതാണ്(online).
കുറഞ്ഞ യോഗ്യത.
മൂന്ന് വർഷ ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ
ഹാർഡ്വെയർ & നെറ്റ്വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം
ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്വെയർ & ഇംബ്ലിമെന്റെഷനിൽ പ്രവൃത്തി പരിചയം (അഭികാമ്യം)
മുൻപരിചയം നിർബന്ധമല്ല.
അപേക്ഷ അയക്കേണ്ട വിധം
ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിങ്ങളുടെ ഫോണിലൂടെ ഗൂഗിൾ ഫോം ഫിൽ ചെയ്തു കൊണ്ട് അപേക്ഷ നൽകാം
For details contact: 9745799985 (District Project Engineer Thrissur.
🆕 ഫാര്‍മസിസ്റ്റ് നിയമനം:
അഭിമുഖം 20 ന്
പാലക്കാട് ജില്ലാ ആശുപത്രി കോമ്പൗണ്ടിലുള്ള മെഡികെയര്‍സിന്റെ കീഴിലുള്ള ഏഴ് മെഡിക്കല്‍ ഷോപ്പുകളില്‍ ഫാര്‍മസിസ്റ്റ് നിയമനം. ആറ് ഒഴിവുകളാണുള്ളത്. പ്രായപരിധി 18-36. കേരള സര്‍ക്കാര്‍ അംഗീകരിച്ച ബീ.ഫാം/ഡി.ഫാം ഫാര്‍മസി കൗണ്‍സില്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിപരിചയവും അഭിലഷണീയം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവും മുന്‍ഗണനയും ഉണ്ടായിരിക്കും. യോഗ്യരായവര്‍ എസ്.എസ്.എല്‍.സി അസല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയും അവയുടെ പകര്‍പ്പും സഹിതം നവംബര്‍ 20 ന് രാവിലെ 11 ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ അഭിമുഖത്തിനെത്തണം.
ഫോണ്‍: 0491-2537024.
🆕,ലാബ് ടെക്നീഷ്യന്‍:
അഭിമുഖം 21 ന്
കുഴല്‍മന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനം. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ബിരുദം, ബി.എസ്.സി എം.എല്‍.ടി/മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമ, ഡി.എം.എല്‍.ടി എന്നിവയാണ് യോഗ്യത.
പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. പ്രായപരിധി 40. യോഗ്യരായവര്‍ നവംബര്‍ 21 ന് രാവിലെ പത്തിന് യോഗ്യത സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അഭിമുഖത്തിന് എത്തണം. നിശ്ചിത യോഗ്യത നേടാത്തവരെയും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെയും പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
🆕 ജില്ലാ സ്‌കില്‍ ഫെയര്‍ നവംബര്‍ 11ന്
കേരള നോളജ് ഇക്കണോമി മിഷന്‍ നവംബര്‍ 11ന് കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ജില്ലാ സ്‌കില്‍ ഫെയര്‍ സംഘടിപ്പിക്കുന്നു. വൈജ്ഞാനിക തൊഴിലുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായി ഇരുപതില്‍പരം തൊഴില്‍ മേഖലകളില്‍ നിന്നുള്ള നൈപുണ്യ പ്രോഗ്രാമുകളുടെ പ്രദര്‍ശനം ഇതിന്റെ ഭാഗമായി നടക്കും.
നോളജ് മിഷന്‍ വഴി നല്‍കുന്ന സൗജന്യ കരിയര്‍ സപ്പോര്‍ട്ട് സര്‍വീസുകള്‍, ട്രെയിനിങ്, സ്‌കോളര്‍ഷിപ്പ് ഇന്റേണ്‍ഷിപ്പ്, അപ്രെന്റിസ്ഷിപ്പ് തുടങ്ങിയവയിലേക്കുള്ള സ്‌പോര്‍ട്ട് രജിസ്‌ട്രേഷനും തെരഞ്ഞെടുത്ത തൊഴിലുകളിലേക്കുള്ള രജിസ്‌ട്രേഷനും, വിവിധ ഇന്‍ഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റര്‍ സെഷനുകളും ഉണ്ടാകും. 17 വയസ്സ് മുതല്‍ 58 വയസ്സ് വരെയുള്ളവര്‍ക്ക് സൗജന്യമായി പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്
www.knowledgemission.kerala