കേരളത്തിലെ വിവിധ സർക്കാർ ഓഫീസുകളിലെ നിയമനങ്ങൾ, Kerala temporary jobs

കേരളത്തിലെ വിവിധ സർക്കാർ ഓഫീസുകളിലെ നിയമനങ്ങൾ.
🔰പ്യൂൺ നിയമനം: അപേക്ഷ 13 വരെ

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വിധവാ സംഘം എന്ന സന്നദ്ധ സംഘടനയുടെ കീഴിൽ ഒറ്റപ്പാലത്ത് പ്രവർത്തിക്കുന്ന ഡി.വി ഷെൽട്ടർ ഹോമിൽ പ്യൂൺ തസ്തികയിലേക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. 5500 രൂപയാണ് ശമ്പളം. പത്താം ക്ലാസ് പാസായ വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധി 25-45. അപേക്ഷകൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നവംബർ 13 ന് വൈകിട്ട് അഞ്ചിനകം ഡി.വി ഷെൽട്ടർ ഹോം, കോയമംഗലം ഹൗസ്, പാലാട്ട് റോഡ്, വേങ്ങേരിലൈൻ, ഒറ്റപ്പാലം-679101 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണമെന്ന് വിധവ സംഘം സെക്രട്ടറി അറിയിച്ചു. ഫോൺ: 04662240124, 9526421936

🔰അറ്റൻഡർ/ഫാർമസിസ്റ്റ് നിയമനം

ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്ത് ആയുഷ്, എൻ.എച്ച്.എം. പി.എച്ച്.സി.യിൽ ദിവസ വേതനാടിസ്ഥാനത്തിൽ അറ്റന്റർ/ ഫാർമസിസ്റ്റ് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പത്താം തരം പാസായതും ഗവ. ഹോമിയോ ഡിസ്പെൻസറിയിലോ/ പ്രൈവറ്റ് ഹോമിയോ ഡോക്ടറുടെ കീഴിലോ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ രേഖകൾ സഹിതം നവംബർ 15ന് വൈകിട്ട് നാലിനകം നെടുമുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകണം. ഫോൺ: 9496043665.

🔰ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

തവനൂർ റെസ്ക്യൂ ഹോമിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നവംബർ 15ന് രാവിലെ 10.30ന് നടക്കും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ എന്നിവയാണ് യോഗ്യത. ആഴ്ചയിൽ രണ്ടുവീതം എന്ന തോതിൽ പ്രതിമാസം എട്ടു സെക്ഷനുകളിലായി സേവനം ചെയ്യണം. നിശ്ചിത യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

🔰കൗൺസലർ നിയമനം

ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളജ് പഠന കേന്ദ്രത്തിലേക്ക് അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, ഇക്കണോമിക്സ് ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, കൊമേഴ്സ്, മാറ്റ്, പൊളിറ്റിക്കൽ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവിയോൺമെന്റൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അവധി ദിവസങ്ങളിൽ ക്ലാസുകളെടുക്കാൻ തയ്യാറുള്ള യു.ജി.സി യോഗ്യതയുള്ളവർക്ക് https://forms/gle/ എന്ന ലിങ്ക് വഴി നവംബർ 12നുള്ളിൽ അപേക്ഷിക്കാം. ഫോൺ: 9496408066.

🔰ആർ പി/ഫെസിലിറ്റേറ്റർമാർക്ക് അവസരം ഹൈസ്കൂൾ, ഹയർ സെക്കന്ററി, കോളജ് തലങ്ങളിൽ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ദീപ്തം - കൺസെന്റ്- ജൻഡർ @ സ്കൂൾ ലിംഗാധിഷ്ഠിത ബോധവത്ക്കരണ പരിപാടിയിലേക്ക് ആർ പി/ഫെസിലിറ്റേറ്റർമാർക്ക് അവസരം.


എം എസ് ഡബ്ല്യു എം എ സോഷ്യോളജി/ എം എ സൈകോളജി യോഗ്യതയും പ്രവർത്തിപരിചയമുള്ളവർ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പിയ സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി നവംബർ 15നകം കുടുംബശ്രീ ജില്ലാ മിഷൻ, സിവിൽ സ്റ്റേഷൻ, കൊല്ലം. 691013 വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ 8281726466, 7902716852.

🔰വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ഗവ. നഴ്സിങ് കോളജിൽ ഒരു വർഷത്തേക്ക് നഴ്സിങ് ട്യൂട്ടർ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസ സ്റ്റൈപ്പന്റ് 20,500 രൂപ. യോഗ്യത: നഴ്സിംഗിൽ എം എസ്സിയും കെ.എൻ.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 14 ന് രാവിലെ 10 ന് തിരുവനന്തപുരം ഗവ. നഴ്സിങ് കോളജിൽ ഹാജരാകണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain