ഭാരതീയ ചികിത്സ വകുപ്പ് നിയമനം നടത്തുന്നു | Bharatheeya Chikitsa Vakuppu job vacancy

ഭാരതീയ ചികിത്സ വകുപ്പ് വയനാട് ജില്ലാ മെഡിക്കൽ ഓഫീസിന് കീഴിൽ നടപ്പാക്കുന്ന സിക്കിൾ സെൽ അനീമിയ പദ്ധതിയിലെ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കും, ജില്ലാ പഞ്ചായത്ത് ജില്ലാ ആയുർവേദ ആശുപത്രി കേന്ദ്രീകരിച്ച് നടത്തുന്ന സമഗ്ര പെയിൻ ആന്റ് പാലിയേറ്റീവ് കെയർ പദ്ധതിയിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്കും ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

ലാബ് ടെക്നീഷ്യൻ യോഗ്യത ബിഎസ്.സി എം.എൽ.റ്റി അല്ലെങ്കിൽ ഡി.എം.എൽ.റ്റി. യോഗ ഇൻസ്ട്രക്ടർ യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തെ യോഗ കോഴ്‌സ്. പ്രായപരിധി 18 നും 50 നും മദ്ധ്യേ.

ലാബ് ടെക്നീഷ്യൻ കൂടിക്കാഴ്‌ച ഡിസംബർ 26 ന് രാവിലെ 10.30 നും, യോഗ ഇൻസ്ട്രക്‌ടർ കൂടിക്കാഴ്ച രാവിലെ 11.30 നും കൽപ്പറ്റ എസ്.പി ഓഫീസിന് സമീപമുള്ള സെൻ്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ബിൽഡിംഗ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും.

മറ്റ് ഒഴിവുകൾ 

2  )  പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് നിലവിലുള്ള താൽക്കാലിക ഒഴിവിലേക്ക് പാനൽ വീഡിയോഗ്രാഫർമാരെ ആവശ്യമുണ്ട്.

പ്രീഡിഗ്രി, പ്ലസ്ട്രു അഭിലഷണീയ യോഗ്യതയും ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവരെയാണ് ആവശ്യം.

പാലക്കാട് ജില്ലയിലെയോ മലപ്പുറം, തൃശൂർ അയൽ ജില്ലയിലെയോ സ്ഥിര താമസക്കാരായവർക്ക് അപേക്ഷിക്കാം. സ്വന്തമായി ഫുൾ എച്ച്.ഡി പ്രൊഫഷണൽ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും പ്രൊഫഷണൽ എഡിറ്റ് സോഫ്റ്റ് വെയറും ദൃശ്യങ്ങൾ വേഗത്തിൽ അയക്കാനുള്ള സംവിധാനവും അടങ്ങിയ ലാപ്ടോപ്പ്, ഡ്രൈവിങ് ലൈസൻസോടെ സ്വന്തമായി വാഹനം, മൾട്ടി സിം ഡോങ്കിൾ എന്നിവ ഉണ്ടായിരിക്കണം.

പി.ആർ.ഡിയിലും ഇലക്ട്രോണിക് വാർത്താ മാധ്യമത്തിൽ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങിലും പ്രവൃത്തി പരിചയമുള്ളവർക്കും ലൈവ് വീഡിയോ ട്രാൻസ്‌മിഷൻ ഉള്ള ബാക്ക് പാക്ക് പോർട്ടബിൾ വീഡിയോ ട്രാൻസ്‌മിറ്റർ സംവിധാനമുള്ളവർക്കും മുൻഗണന. പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക. അപേക്ഷകർ ക്രിമിനൽ കേസിൽ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്‌തിട്ടുള്ളവരാകരുത്.

അപേക്ഷകൾ ഡിസംബർ 23 ന് വൈകിട്ട് അഞ്ച് വരെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, എഡിറ്റിങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ്, മേൽപറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, പാലക്കാട് എന്ന വിലാസത്തിൽ നൽകണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain