എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം.

കണ്ണൂർ: വിവിധ കാരണങ്ങളാൽ 2000 ജനുവരി ഒന്ന് മുതൽ 2023 ഒക്ടോബർ 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് 2024 ജനുവരി 31 വരെ സമയം അനുവദിച്ച് ഉത്തരവായി.

രജിസ്ട്രേഷൻ ഐഡൻ്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 08/2023 വരെ രേഖപ്പെടുത്തിയവർക്ക് സീനിയോറിറ്റി നിലനിർത്തി റദ്ദായ രജിസ്ട്രേഷൻ പുതുക്കാം.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് നിയമാനുസൃതമുള്ള വിടുതൽ സർട്ടിഫിക്കറ്റ് നിശ്ചിത സമയത്തിനുള്ളിൽ ചേർക്കാത്തവർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ച് ജോലിയിൽ പ്രവേശിക്കാനാകാതെ നിയമനാധികാരിയിൽ നിന്നും ജോലിയിൽ പ്രവേശിച്ചിട്ടില്ല എന്നുള്ള സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവർ, ജോലി ലഭിച്ചിട്ടും ആരോഗ്യപരമായ കാരണങ്ങളാലും ഉപരിപഠനാർഥവും തൊഴിൽ കാലയളവ് പൂർത്തിയാക്കാനാകാത്തവർ തുടങ്ങിയവർക്ക് ആയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ സീനിയോറിറ്റി പുനസ്ഥാപിച്ചു ലഭിക്കും.

രജിസ്ട്രേഷൻ കാർഡും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. വെബ്സൈറ്റ് വഴി ഓൺലൈനായും ചെയ്യാം.

✅ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വകുപ്പിൽ പ്രൊഫസർ തസ്‌തികയിലും, അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും സർജറി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലും ഓരോ ഒഴിവുകളിലേക്ക് (ആകെ 3 ഒഴിവുകൾ) റീ എംപ്ലോയ്മെന്റ് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഗവ. / എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി / നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി നിഷ്‌കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഡിസംബർ 30നു മുമ്പായി പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, തിരുവനന്തപുരം - 695009 എന്ന മേൽവിലാസത്തിൽ അയക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain