സുഭിക്ഷ കേരളം പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് കോർഡിനേറ്റർ തസ്‌തികയിൽ ഒഴിവുണ്ട്

subhiksha keralam job vacancy apply now
ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യ കർഷക വികസന ഏജൻസി നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് കോർഡിനേറ്റർ തസ്‌തികയിൽ ഒഴിവുണ്ട്
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള അക്വാകൾച്ചറിലുളള ബിരുദാനന്തരബിരുദം, അംഗീകൃത സർവകലാശാലയിൽ നിന്നും ഫിഷറീസ് വിഷയത്തിലോ.


 ജന്തുശാസ്ത്രത്തിലോ ബിരുദാനന്തര ബിരുദവും സർക്കാർ തലത്തിലുള്ള അക്വാകൾച്ചർ മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നതാണ് യോഗ്യത. പ്രതിമാസം വേതനം 30,000 രൂപ. പ്രായപരിധി 56 വയസ്.വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ, ഇമെയിൽ വഴിയോ നൽകാവുന്നതാണ്.

അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഹാജരാക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ജില്ലയിൽ എവിടെയും സേവനം അനുഷ്ഠിക്കാൻ ബാധ്യസ്ഥരായിരിക്കും. ഡിസംബർ 20 ന് വൈകുന്നേരം 5 മണി വരെ അപേക്ഷകൾ അയക്കാം.
വിലാസം ഇടുക്കി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ട‌റുടെ കാര്യാലയം, പൈനാവ്, ഇടുക്കി.

🔺മൃഗസംരക്ഷണ വകുപ്പ് കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കിവരുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പാരാവൈറ്റ്, ഡ്രൈവർ കം അറ്റെൻഡന്റ് എന്നീ തസ്തികകളിൽ താല്‌കാലിക നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇൻ്റർവ്യൂ നടത്തുന്നു.തൂണേരി, കൊടുവള്ളി ബ്ലോക്കുകളിലാണ് നിയമനം.

പാരാവെറ്റ് തസ്തികയിലേക്ക് ഇന്റർവ്യൂ ഡിസംബർ അഞ്ചിന് രാവിലെ 10.30 മുതലും, ഡ്രൈവർ കം അറ്റെൻഡന്റ് തസ്തികയിലേക്ക് ഇന്റർവ്യൂ ഡിസംബർ അഞ്ചിന് രാവിലെ 11.30 മുതലും നടത്തുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാവേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain