ക്ലറിക്കല്‍ അസിസ്റ്റന്റ് ആവാം വിവിധ ഓഫീസുകളിൽ ജോലി നേടാൻ അവസരം

ക്ലറിക്കല്‍ അസിസ്റ്റന്റ് ആവാം വിവിധ ഓഫീസുകളിൽ ജോലി 

പട്ടികജാതി വികസന വകുപ്പിന്റെ ജില്ലയിലെ വിവിധ ഓഫീസുകളിലും സര്‍ക്കാര്‍ പ്ലീഡറുടെ ഓഫീസിലും താത്കാലിക ക്ലറിക്കല്‍ അസിസ്റ്റന്റ്മാരെ നിയമിക്കുന്നു, താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ജോലി നേടുക.

ശമ്പളം :പ്രതിമാസം 10000 രൂപ ഓണറേറിയം നല്‍കും.

പ്രായപരിധി 21-35

യോഗ്യത: ബിരുദവും ആറുമാസത്തില്‍ കുറയാത്ത പി. എസ്. സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്.  

സാധുവായ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് കാര്‍ഡുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.

നിയമനകാലാവധി ഒരു വര്‍ഷം. സേവനം തൃപ്തികരമാണെങ്കില്‍ കാലയളവ് ഒരുവര്‍ഷത്തേക്ക്കൂടി ദീര്‍ഘിപ്പിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്‌മെന്റ് കാര്‍ഡ് എന്നിവ സഹിതം ഡിസംബര്‍ 23 വൈകിട്ട് അഞ്ചിനകം അതത് ബ്ലോക്ക് /കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലോ, ജില്ലാ പട്ടികജാതി വികസന ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍ 0474 2794996.
ജില്ലാ കൊല്ലം

📓 പ്രൊജക്ട് ഫെല്ലോ ഒഴിവ്

തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ ട്രാൻസ്പോർട്ടേഷൻ റിസർച്ച് സെന്ററിനു കീഴിൽ പ്രൊജക്ട് ഫെല്ലോ (താൽക്കാലികം) തസ്തികയിൽ ഒരു വർഷത്തേക്ക് (2 വർഷം വരെ ദീർഘിപ്പിക്കാൻ സാധ്യതയുള്ള) ദിവസവേതന നിരക്കിൽ (കരാറടിസ്ഥാനം) ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

“DRISHTI: An AI-Based Distraction Alert System for Indian Roads” എന്ന പ്രോജക്ടിലേക്ക് അപേക്ഷ സമർപ്പിക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ jerrin.panachakel@cet.ac.in എന്ന മെയിൽ ഐഡിയിലേക്കും “Development of mix design methodology for Full Dept Reclamation projects with cement and emulsion as stabilizers” പ്രോജക്ടിലേക്ക് അപേക്ഷിക്കുന്നവർ thusharavt@cet.ac.in എന്ന മെയിൽ ഐഡിയിലേക്കും ഇ-മെയിൽ ചെയ്യണം. അവസാന തീയതി ഡിസംബർ 13. അപേക്ഷകരിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി ഈ സ്ഥാപനത്തിൽ വച്ച് അഭിമുഖ പരീക്ഷ നടത്തും. കൂടുതൽ വിവരങ്ങൾക്ക് കോളജുമായി ബന്ധപ്പെടുക.

🆕 അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ഗവ. പ്ലീഡര്‍ ഓഫീസ് എന്നിവിടങ്ങളിലേക്ക് ക്ലറിക്കല്‍ അസിസ്റ്റന്റ് പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 21നും 35നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് കാര്‍ഡ് ഉള്ളവര്‍ക്കാണ് അവസരം. 

ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ആറു മാസത്തില്‍ കുറയാത്ത പി.എസ്.സി അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സും പാസായിരിക്കണം. ഒരുവര്‍ഷത്തേക്കാണ് നിയമനം. പതിമാസം 10,000 രൂപ ഹോണറേറിയം ലഭിക്കും. 

താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പ്, സാധുവായ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് കാര്‍ഡിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത മാതൃകയില്‍ ഡിസംബര്‍ 23നകം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ അപേക്ഷ നല്‍കണം. അപേക്ഷയുടെ മാതൃക ബന്ധപ്പെട്ട ഓഫീസുകളില്‍ ലഭിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain