സര്‍ക്കാര്‍ സ്ഥാപനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ്/നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്.

സര്‍ക്കാര്‍ സ്ഥാപനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ്/നൈറ്റ് വാച്ച്മാന്‍ ഒഴിവ്

പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ്/നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്.താല്പര്യം ഉള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ പൂർണ്ണമായും വായിക്കുക ജോലി നേടുക.

ജോലി :സെക്യൂരിറ്റി ഗാര്‍ഡ്/നൈറ്റ് വാച്ച്മാന്‍ ജോലി 

യോഗ്യത : ഏഴാം ക്ലാസ് പാസായ, ബിരുദം നേടിയിട്ടില്ലാത്ത വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം.

പ്രായം: ജനുവരി 1നും 18-50നും മധ്യേ.

ശമ്പളം: 21,175 രൂപ. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഡിസംബര്‍ 18 നകം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസര്‍ അറിയിച്ചു.

🛑 വാക്ക് ഇൻ ഇന്റർവ്യൂ

എറണാകുളം ആത്മ പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് കമ്പ്യൂട്ടർ പ്രോഗ്രാമറുടെയും ഞാറക്കൽ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അസി. ടെക്നോളജി മാനേജരുടെയും തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഓരോ ഒഴിവുകൾ നിലവിലുണ്ട്.


എറണാകുളം ആത്മ പ്രോജക്ട് ഡയറക്ടറുടെ കാര്യാലയത്തിൽ ഡിസംബർ 28ന് രാവിലെ 10 ന് കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കും ഡിസംബർ 29ന് രാവിലെ 10 ന് അസി. ടെക്നോളജി മാനേജർ തസ്തികയിലേക്കും വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 

ബിടെക്, ഒരു വർഷത്തെ പ്രവൃത്തിപരിചയം / എം സി എ, ഒന്നര വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവർക്കും കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കും കൃഷി അനുബന്ധ മേഖലയിൽ ബിരുദം / ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അസി. ടെക്നോളജി മാനേജർ തസ്തികയിലേക്കും നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.

🛑 വാക്ക് ഇന്‍ ഇന്റര്‍വ്യൂ 21 ന്

ചാവക്കാട്, ചേര്‍പ്പ്, ചൊവ്വന്നൂര്‍ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളില്‍ ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ താല്‍ക്കാലിക തസ്തികയിലെ ഒഴിവിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

കൃഷി /മൃഗസംരക്ഷണം /ഡയറി സയന്‍സ് /ഫിഷറീസ് /അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ് ഇവയില്‍ ബിരുദാനന്തര ബിരുദമുള്ള 45 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് അവസരം. കൃഷി അനുബന്ധ മേഖലകളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം.

28955 രൂപയാണ് പ്രതിമാസ വേതനം. താല്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ അപേക്ഷയും വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രായം മേല്‍വിലാസം, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും സഹിതം ചെമ്പുക്കാവ് അഗ്രികള്‍ച്ചര്‍ കോംപ്ലക്‌സിലെ മൂന്നാം നിലയിലെ ആത്മ ഓഫീസില്‍ പ്രൊജക്റ്റ് ഡയറക്ടര്‍ മുമ്പാകെ ഡിസംബര്‍ 21ന് രാവിലെ 10.30 ന് എത്തണം. ഫോണ്‍: 0487 2332048.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain