അങ്കണവാടികളില്‍ ഹെല്‍പ്പര്‍/ വര്‍ക്കര്‍ അഭിമുഖം| മറ്റു ജോലി ഒഴിവുകളും

അങ്കണവാടികളില്‍ ഹെല്‍പ്പര്‍/ വര്‍ക്കര്‍ അഭിമുഖം| മറ്റു ജോലി ഒഴിവുകളും

വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികയിലെ നിയമനത്തിന് അപേക്ഷിച്ചവര്‍ക്ക് ഡിസംബര്‍ 15നും വര്‍ക്കര്‍ തസ്തികയിലേക്ക് ഡിസംബര്‍ 19, 20, 21 തീയതികളിലും ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 9.30 മുതല്‍ അഭിമുഖം നടത്തും.


 അപേക്ഷകര്‍ അസല്‍ രേഖകളും പകര്‍പ്പുകളുമായി എത്തണം. അറിയിപ്പ് ലഭിക്കാത്ത അപേക്ഷകര്‍ ചേര്‍പ്പ് ബ്ലോക്ക് ഓഫീസിലുള്ള ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2348388.

🛑 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് അഭിമുഖം

തൃശൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിക്കുന്നു. യോഗ്യത -പ്ലസ് ടു, എ എന്‍ എം. ക്ഷേമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ഗണന. പരമാവധി പ്രായപരിധി 50 വയസ്സ്. എല്ലാ രേഖകളുടെയും അസലും പകര്‍പ്പുമായി ഡിസംബര്‍ 22ന് രാവിലെ 10.30 ന് സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2693734.

🛑 വാക്ക് ഇന്‍ ഇന്റര്‍വ്യൂ 21 ന്

ഒല്ലൂക്കര ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നിലവിലുള്ള ആത്മ അസിസ്റ്റന്റ് ടെക്നോളജി മാനേജര്‍ താല്‍ക്കാലിക തസ്തികയിലെ ഒഴിവിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൃഷി /മൃഗസംരക്ഷണം /ഡയറി സയന്‍സ് /ഫിഷറീസ് /അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ് ഇവയില്‍ ബിരുദാനന്തര ബിരുദമുള്ള 45 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് അവസരം. കൃഷി അനുബന്ധ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. 21175 രൂപയാണ് പ്രതിമാസ വേതനം.

താല്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ അപേക്ഷയും വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രായം മേല്‍വിലാസം, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും സഹിതം ചെമ്പുക്കാവ് അഗ്രികള്‍ച്ചര്‍ കോംപ്ലക്സിലെ മൂന്നാം നിലയിലുള്ള ആത്മ ഓഫീസില്‍ പ്രൊജക്റ്റ് ഡയറക്ടര്‍ മുമ്പാകെ ഡിസംബര്‍ 21ന് രാവിലെ 10.30 ന് എത്തണം. ഫോണ്‍: 0487 2332048.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain