ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ ഇന്റർവ്യൂ വഴി നേടാവുന്ന സർക്കാർ താത്കാലിക ജോലി ഒഴിവുകൾ.

ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ ഇന്റർവ്യൂ വഴി നേടാവുന്ന സർക്കാർ താത്കാലിക ജോലി ഒഴിവുകൾ.


കേരള സർക്കാർ സ്ഥാപനങ്ങളിൽ നാളെ മുതൽ ഇന്റർവ്യൂ വഴി ജോലി നേടാവുന്ന താത്കാലിക ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. കേരളത്തിൽ വിവിധ ജില്ലകളിൽ ആയി ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ ജോലി ഉണ്ടാവുന്ന നിരവധി തൊഴിൽ അവസരങ്ങൾ, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക.

🛑ഫുൾടൈം മീനിയൽ നിയമനം: അഭിമുഖം 12ന്

വെണ്ണക്കര ഗവ ഹൈസ്കൂളിൽ ഫുൾടൈം മീനിയൽ(എഫ്.ടി.എം) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യത ഏഴാം ക്ലാസ് പാസ്. താത്പര്യമുള്ളവർ ഡിസംബർ 12 ന് രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. നേരിട്ട് ചെല്ലുക

🛑സെക്യൂരിറ്റി ഗാർഡ്/നൈറ്റ് വാച്ച്മാൻ നിയമനം

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡ്/നൈറ്റ് വാച്ച്മാൻ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ ഏഴാം ക്ലാസ് പാസായിരിക്കണം.

പ്രായപരിധി 18-50 നും മധ്യേ.
വേതനം 21,175. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 18 നകം രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
ഫോൺ: 0491-2505204.

🛑 വാക്ക് ഇൻ ഇന്റർവ്യൂ

കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി തവനൂരിലെ പ്രിസിഷൻ ഫാമിങ് ഡെവലപ്മെന്റ് സെന്ററിലേക്ക് എൻജിനീയറിങ്, ഹോർട്ടികൾച്ചർ യങ്ങ് പ്രൊഫഷണൽ തസ്തികയിൽ നിയമനം നടത്തുന്നു.

 യോഗ്യത- യഥാക്രമം എം ടെക് (സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ എൻജിനീയറിങ്/ ഇറിഗേഷൻ ആൻഡ് ഡ്രെയിനേജ് എൻജിനീയറിങ്), എം എസ് സി (ഹോർട്ടികൾച്ചർ). വിശദവിജ്ഞാപനം www.kau.in ൽ ലഭിക്കും. താൽപര്യമുള്ളവർ ഡിസംബർ 14ന് രാവിലെ 10 ന് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ രേഖകളുമായി പങ്കെടുക്കണം. ഫോൺ: 0494 2686214

🛑 ഓഡിയോളജിസ്റ്റ് നിയമനം

കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബിഎഎസ്എൽപി/ തത്തുല്യം/ ആർ സി ഐ രജിസ് ട്രേഷൻ/ ജോലി പരിചയം അഭികാമ്യം. ഒരു വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ ഡിസംബർ 12 ന് രാവിലെ 11 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒരിജിനലും പകർപ്പും സഹിതം സൂപ്രണ്ട് ഓഫീസിൽ ഹാജരാവണം


🛑 ഓഡിയോളജിസ്റ്റ് കം സ്പീച്ച് പത്തോളജിസ്റ്റ് നിയമനം

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ.എൻ.ടി. വിഭാഗത്തിൽ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പത്തോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഓഡിയോളജി& സ്പീച്ച് ലാംഗ്വേജ് പത്തോളജിയിൽ ബിരുദം/ ബിരുദാനന്തര ബിരുദം (ബി.എ.എസ്.എൽ.പി./ എം.എ.എസ്.എൽ.പി.) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 20നും 40നു മധ്യേ പ്രായമുള്ളവർ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 12ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിനായി എത്തണം. ഫോൺ; 0477 2282367

🛑 നഴ്സിങ് ട്യൂട്ടർ

ഇടുക്കി സർക്കാർ നഴ്സിങ് കോളേജിലേക്ക് രണ്ട് നഴ്സിങ് ട്യൂട്ടർമാരെ ഒരു വർഷകാലത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.എസ്.സി നഴ്സിങ്, കേരള നഴ്സസ് അല്ലെങ്കിൽ മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതയുടെ അസ്സൽ രേഖകളും പകർപ്പുകളും (2 സെറ്റ്) , പ്രവർത്തി പരിചയം ഉണ്ടെങ്കിൽ ആയതിന്റെ അസ്സൽ രേഖകളും ഹാജരാക്കണം. പ്രായപരിധി - 40 വയസ്സ്. ഡിസംബർ 12 ന് രാവിലെ 11 മണിക്ക് നഴ്സിങ് കോളേജ് ഇടുക്കി പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും

🛑 ലാബ് ടെക്നീഷ്യൻ : വാക്ക് ഇൻ ഇന്റർവ്യൂ

വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖാന്തിരം ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുവാൻ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരൊഴിവാണ് നിലവിലുള്ളത്.

ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡേറ്റയും സഹിതം ഡിസംബർ 12ന് രാവിലെ 10 മണിക്ക് വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

 അപേക്ഷകർക്ക് ഡി.എം.എൽ.റ്റി / ബി.എസ്.സി എം.എൽ.റ്റി യോഗ്യതയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. സർക്കാർ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിലുള്ളവർക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2223594

🛑 ഫാർമസിസ്റ്റ് ഒഴിവ്

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ഡിസംബർ 15 നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും. പ്രീഡിഗ്രി/ പ്ലസ്ടു/ വി.എച്ച്.എസ്.ഇ (സയൻസ് സ്ട്രീമിൽ പാസായവരും ഫാർമസി ഡിപ്ലോമ/ തത്തുല്യമുള്ളവരും സംസ്ഥാന ഫാർമസി കൗൺസിലിൽ രജിസ്റ്റർ ചെയ്തവരുമായവർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484-2386000

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain