മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു.
യോഗ്യത: കമ്പ്യൂട്ടർ പരിജ്ഞാനമുള്ള (എം.എസ് ഓഫീസ്, എക്‌സെൽ, എം.എസ് വേർഡ്, മലയാളം-ഇംഗ്ലീഷ് ടൈപ്പിങ്)
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പരിചയ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 22ന് രാവിലെ പത്തിന് മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. വിശദ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 04933 239217.
🛑 വനിതാ കൗണ്‍സലര്‍ നിയമനം
20 പോലീസ് ജില്ലകളിലും തിരുവനന്തപുരം സംസ്ഥാന വനിതാസെല്ലിലുമായി 42 വനിതാ കൗണ്‍സലര്‍ താത്ക്കാലിക നിയമനത്തിന് വനിതകള്‍ക്ക് അപേക്ഷിക്കാം.
യോഗ്യത; എം എസ് ഡബ്ല്യൂ, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സലിങ്, സൈക്കോതെറാപ്പി എന്നിവയില്‍ പി ജി ഡിപ്ലോമ. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 20-50.
ബയോഡേറ്റ സഹിതം ഡിസംബര്‍ 22നകം അതത് ജില്ലാ പോലീസ് മേധാവികള്‍ക്കും സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍, സ്റ്റേറ്റ് വിമന്‍ ആന്റ് ചില്‍ഡ്രന്‍ സെല്‍, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം-14 വിലാസത്തിലും അപേക്ഷിക്കണം. ഇ-മെയില്‍: spwomen.pol@kerala.gov.in
ഫോണ്‍ 0471 2338100.
🛑 ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ ടി ഐയില്‍ അരിത്ത്‌മെറ്റിക്ക് കം ഡ്രോയിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: യു ജി സി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എന്‍ജിനീയറിങില്‍ ബിവോക്/ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍ജിനീയറിങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ എന്‍ജിനീയറിങില്‍ എതെങ്കിലും ട്രെയിഡിലുള്ള എന്‍ എ സി/എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 27 രാവിലെ 11ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 0474 2793714