സർക്കാർ സ്ഥാപനങ്ങളിൽ ഡാറ്റാ എൻട്രി ജോലി നേടാം | Data entry jobs in kerala 2024

data entry jobs in kerala 2024
Data entry jobs in kerala 2024

🔰ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ആലുവ പോസറ്റ്‌മെട്രിക് ഗേൾസ് ഹോസ്റ്റലിൽ സ്റ്റുവാർഡ്(1), വാച്ച് വുമൺ, കുക്ക്, പാർട്ട് ടൈം സ്വീപ്പർ, പാർട്ട് ടൈം സ്‌കാവഞ്ചർ, പാർട്ട് ടൈം മെസ്സ് ഗേൾ എന്നീ തസ്‌തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.


വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും, പകർപ്പുകളും സഹിതം അപേക്ഷകർ ഡിസംബർ 28 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകേണ്ടതാണ്. 01.01.2023- 50 വയസ്സ് അധികരിക്കരുത്.

🔰ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള (എം.എസ് ഓഫീസ്, എക്‌സെൽ, എം.എസ് വേർഡ്, മലയാളം-ഇംഗ്ലീഷ് ടൈപ്പിങ്) ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പരിചയ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 22ന് രാവിലെ പത്തിന് മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. വിശദ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04933 239217.

🔰ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

വൈത്തിരി താലൂക്കിലെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 12,000 രൂപയാണ് ഹോണറേറിയം. പ്ലസ്ടു പാസായവരും ഡാറ്റാ എന്‍ട്രി(ഇംഗ്ലീഷ്,മലയാളം), ഇന്റര്‍നെറ്റ് എന്നിവയില്‍ പരിജ്ഞാനമുള്ളവരുമായ 18നും 40നും ഇടയില്‍ പ്രായമുള്ള വൈത്തിരി താലൂക്കില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയുമായി (ബയോഡാറ്റ സഹിതം) സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസില്‍ ഡിസംബര്‍ 28ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain