താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം|hospital job vacancies 2024|hospital job vacancies 2024.

താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം|hospital job vacancies 2024|hospital job vacancies 2024.

താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം നടത്തുന്നു.


താത്പര്യമുള്ള വിമുക്തഭടന്മാര്‍ ബയോഡാറ്റ, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബര്‍ 29 ന് രാവിലെ 11.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ടെത്തണം.

ചിറ്റൂര്‍ മേഖലയിലെ വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.ഡിസംബര്‍ 29 ന് രാവിലെ 11.30 ഇന്റർവ്യൂ നടത്തുന്നു.

ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. 2024 ജനുവരി 10ന് വൈകുന്നേരം 3 മണിവരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സ്വകാര്യ സ്ഥാപനങ്ങളിൽ വിവിധ ഒഴിവുകളിൽ അഭിമുഖം.

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തും.താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

യോഗ്യത: പ്ലസ്‌ടു,അല്ലെങ്കിൽ ഉയർ യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് ബയോഡാറ്റയുമായി കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഡിസംബർ 27 ന് രാവിലെ 10.30 ന് രജിസ്റ്റർ ചെയ്‌ത്‌ പങ്കെടുക്കാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain