കേരള കാർഷിക സർവ്വകലാശാലയിൽ ജോലി നേടാം | Kerala agricultural university recruitment 2023

കേരള കാർഷിക സർവ്വകലാശാലയിൽ ജോലി നേടാം | Kerala agricultural university recruitment 2023
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി തവനൂരിലെ പ്രിസിഷൻ ഫാമിങ് ഡെവലപ്മെന്റ്റ് സെന്ററിലേക്ക് എൻജിനീയറിങ്, ഹോർട്ടികൾച്ചർ യങ്ങ് പ്രൊഫഷണൽ തസ്‌തികയിൽ നിയമനം നടത്തുന്നു.
യോഗ്യത- യഥാക്രമം എം ടെക് (സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ എൻജിനീയറിങ്/ ഇറിഗേഷൻ ആൻഡ് ഡ്രെയിനേജ് എൻജിനീയറിങ്), എം എസ് സി (ഹോർട്ടികൾച്ചർ).

ശമ്പളം: 35,000 രൂപ

താൽപര്യമുള്ളവർ ഡിസംബർ 14ന് രാവിലെ 10 ന് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ രേഖകളുമായി പങ്കെടുക്കണം.

മറ്റ് ഒഴിവുകൾ താഴെ നൽകുന്നു

🔰എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാത്ത് ലാബ് ടെക്‌നീഷ്യൻ തസ്‌തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നതിന് ഡിസംബർ 19ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.

കാർഡിയോ വാസ്‌കുലർ ടെക്നോളജിയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത.

ECHO, TMT, Holter എന്നിവയിൽ മുൻപരിചയം വേണം. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

കൂടുത വിവരങ്ങൾക്കും സംശയനിവാരണത്തിനും പ്രവൃത്തി സമയങ്ങളിൽ ഫോൺ നമ്പറിൽ ബന്ധപ്പെടണം.

🔰തൃശൂർ: തളിക്കുളം, മുല്ലശ്ശേരി, പഴയന്നൂർ ബ്ലോക്കുകളിൽ രാത്രി സമയങ്ങളിൽ അത്യാഹിത മൃഗചികിത്സാ സേവനം നൽകുന്നതിന് വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത- വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ വിരമിച്ചവർക്കും അപേക്ഷിക്കാം.
താൽപര്യമുള്ളവർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഡിസംബർ 12 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിന് രേഖകൾ സഹിതം പങ്കെടുക്കണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain