പരീക്ഷ ഇല്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ നേടാവുന്ന ജോലി ഒഴിവുകൾ
🔺ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ തയ്യല്‍ ടീച്ചര്‍ (എച്ച്.എസ്) (കാറ്റഗറി നം 748/21) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ ആലപ്പുഴ പി.എസ്.സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച്, ഒ.റ്റി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നിശ്ചിത സമയത്തും തീയതിയിലും ജില്ലാ പി.എസ്.സി ഓഫീസില്‍ എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി വെബ്സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കണം.🔺വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖാന്തിരം ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുവാന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒരൊഴിവാണ് നിലവിലുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഡിസംബര്‍ 12ന് രാവിലെ 10 മണിക്ക് വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അപേക്ഷകര്‍ക്ക് ഡി.എം.എല്‍.റ്റി / ബി.എസ്.സി എം.എല്‍.റ്റി യോഗ്യതയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്കും മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2223594.
🔺പനമരം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ, ജനറല്‍ വനിതകള്‍ക്ക് അസാപ് കേരള മുഖേന നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലന കോഴ്സുകള്‍ സ്‌കോളര്‍ഷിപ്പോടുകൂടി പഠിക്കാന്‍ അവസരം. ഫിറ്റ്നെസ് ട്രിയിനര്‍ കോഴ്സ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ജി.എസ്.ടി യൂസിംഗ് ടാലി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് പനമരം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ നിന്നും 18 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് https://forms.qlel5 bTttxe5f 13tWyLv7 ല്‍ ഡിസംബര്‍ 10 നകം അപേക്ഷിക്കാം. ഫോണ്‍: 7306159442, 04935 220221.
🔺ഭാരതീയ ചികിത്സ വകുപ്പില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ നടപ്പിലാക്കിവരുന്ന കൗമാരഭൃത്യം പദ്ധതിയിലേക്ക് സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറെ ദിവസവേതനടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത ബി എ എം.എസ്, ബിരുദാനന്തര ബിരുദം, പ്രായപരിധി 18 നും 50 നും മദ്ധ്യേ.കൂടിക്കാഴ്ച ഡിസംബര്‍ 16 ന് രാവിലെ 10.30 ന് കല്‍പ്പറ്റ.എസ്.പി. ഓഫീസിന് സമീപമുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബില്‍ഡിംഗിലുള്ള ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04936 203 906.