യുഎഇയിൽ 200 സെക്യൂരിറ്റി ജോലി നേടാൻ അവസരം
ഒഡെപെക് മുഖേന യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് നിയമനം. 200 ഒഴിവ് പുരുഷൻമാർക്കാണ് അവസരം.
🔹പ്രായം: 25-40.
🔹ശമ്പളം: AED 2262.
🔹ഉയരം 57
യോഗ്യത: പത്താം ക്ലാസ്. ഇംഗ്ലിഷിൽ പ്രാവീണ്യം, ആർമി/പൊലീസ്/സെക്യൂരിറ്റി ജോലിയിൽ 2 വർഷ പരിചയം,
സിവിയും പാസ്പോർട് കോപ്പിയും ഡിസംബർ 31 വരെ jobs@odepc.in എന്ന ഇമെയിലിൽ അയയ്ക്കണം.
🛑 അബുദാബിയിൽ 15 നഴ്‌സ്
യുഎഇയിലെ ആശുപത്രിയുടെ അബുദാബിയിലുള്ള ഇൻഡസ്ട്രിയൽ മെഡിസിൻ ഡിവിഷനിൽ 15 നഴ്സസ് ഒഴിവ്. പുരുഷൻമാർക്കാണ് അവസരം. ഡിസംബർ 26 വരെ അപേക്ഷിക്കാം.
🔹പ്രായം: 25-35.
യോഗ്യത: ബിഎസ്‌സി നഴ്സിങ്/ പോസ്റ്റ്
ബേസിക് ബിഎസ്‌സി നഴ്‌സിങ്, 2 വർഷ പരിചയം, ഡിഒഎച്ച് ജയം/ ലൈസൻസ്/ ഡിഒ എച്ച് ഡേറ്റ ഫ്ലോ പോസിറ്റീവ് റിസൽട്ട്.
🛑 ദുബായിൽ 6 മെഡി. ടെക്നിഷ്യൻ
ദുബായിലെ ആശുപത്രിയിൽ 6 എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ ഒഴിവ്. പുരുഷൻ മാർക്കാണ് അവസരം. ഡിസംബർ 26 വരെ അപേക്ഷിക്കാം.
യോഗ്യത: നഴ്സിങ്/ആക്‌സിഡൻ്റ് ആൻഡ് എമർജൻസി കെയർ ടെക്നോളജിയിൽ ബിരു ദം, 3 വർഷ പരിചയം, ഇഎംടി ഡിസിഎഎസ് ജയം/ ലൈസൻസ്/ ഡിസിഎഎസ് ഡേറ്റ ഫ്ലോ പോസിറ്റീവ് റിസൽട്ട്.
🛑 യുകെയിൽ നഴ്‌സ്/ കെയർ അസിസ്‌റ്റന്റ്
യുകെയിലെ സ്വകാര്യ കെയർ ഹോമുകളിൽ നഴ്സ്, സീനിയർ കെയർ അസിസ്‌റ്റൻ്റ് ഒഴിവ്. ഡിസംബർ 31 വരെ അപേക്ഷിക്കാം.
യോഗ്യത: നഴ്‌സിങ്ങിൽ ബിരുദം/ ഡിപ്ലോമ, ഒരു വർഷ പരിചയം, ഐഇഎൽടിഎസ്/ ഒഇടി സകോർ. സിവിയും സ്കോർഷീറ്റുകളും uk@odepc.in എന്ന മെയിലിൽ അയയ്ക്കണം. www.odepc.kerala.gov.in