psc പരീക്ഷ ഇല്ലാതെ നേരിട്ട് നേടാവുന്ന സർക്കാർ ജോലി ഒഴിവുകൾ.

kerala temporary job vacancy
ടെക്നിക്കൽ സ്റ്റാഫ്; അപേക്ഷ ക്ഷണിച്ചു.

ആലപ്പുഴ : ഗവ.ടി.ഡി. മെഡിക്കൽ കോളജ്, ആശുപത്രിയിൽ കെ.എ.എസ്.പി, സ്‌കീമിന്റെ ഭാഗമായി ഹാർഡ് ഹോൾഡ് ടെക്‌നിക്കൽ സ്റ്റാഫ് തസ്തികയിൽ താല്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രതിമാസ വേതനം 20,000/- രൂപ.

എഴുത്ത് പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി: നവംബർ ഒന്നിന് 40 വയസ് കവിയരുത്. ഇലക്ട്രോണിക്‌സ് , ഇൻഫോർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിലേതിലെങ്കിലും ത്രിവത്സര ഡിപ്ലോമയോ ബിരുദമോ ഉണ്ടായിരിക്കണം. ഇ-ഹെൽത്ത് പ്രൊജക്റ്റ് മാനേജ്‌മെൻറ്റ് യൂണിറ്റ് നടത്തിയ പരിശീലനത്തിൽ പങ്കെടുത്ത് ഇഹെൽത്ത് പ്രൊജക്റ്റ് മാനേജ്മെൻറ് സിസ്റ്റത്തിൽ ഒരു വർഷത്തിൽ കവിയാതെ പ്രവൃത്തി പരിചയമുള്ളവർക്കും ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന. https://forms.ge/MU8DVfNDq8qq എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം . അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയിൽ നൽകിയിട്ടുള്ള ഈമെയിലിൽ ലഭിക്കുന്ന അപേക്ഷയുടെ പകർപ്പ്, ആധാർ കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ആലപ്പുഴ ഗവ.ടി.ഡി.മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഡിസംബർ 28 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. ഓൺലൈൻ അപേക്ഷയുടെ പകർപ്പും മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഓഫീസിൽ ലഭിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ ആയി നൽകിയ അപേക്ഷ പരിഗണിക്കുന്നതായിരിക്കില്ല. നിശ്ചിത യോഗ്യത ഇല്ലാത്തവരുടെ അപേക്ഷകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്നതായിരിക്കും.

🔰നിയുക്തി മെഗാ തൊഴില്‍മേള
തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ഡിസംബര്‍ 27ന് കണ്ണൂര്‍ ഗവ.എഞ്ചിനിയറിംഗ് കോളേജില്‍ (മാങ്ങാട്ട്പറമ്പ്) നിയുക്തി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മണി മുതല്‍ നടത്തുന്ന മേളയില്‍ ഐടി, എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈല്‍, മാനേജ്‌മെന്റ്, ധനകാര്യം, ആരോഗ്യം, മറ്റ് സേവന മേഖലകളില്‍ നിന്ന് 2000 ലേറെ ഒഴിവുകളുമായി നാല്‍പതിലേറെ പ്രമുഖ തൊഴില്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും. എസ് എസ് എല്‍ സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ https://forms.gle/dc399rKmQyXJ89a36എന്ന ലിങ്ക് മുഖേന ഡിസംബര്‍ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2707610, 6282942066

🔰ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

വിമുക്തി പരിപാടിയുടെ ഭാഗമായി ജില്ലയിലെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എംഫില്‍/ ആര്‍ സി ഐ രജിസ്ട്രേഷനോടുകൂടി ക്ലിനിക്കല്‍ സൈക്കോളജിയിലുള്ള പി ജി ഡി സി പി എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഡിസംബര്‍ 19ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം)ചേംബറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2700194.

🔰ഫാര്‍മസിസ്റ്റ് നിയമനം

അഞ്ചല്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തും. യോഗ്യത: ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഫാര്‍മസി. ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവര്‍ത്തിപരിചയം അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. അവസാനതീയതി ഡിസംബര്‍ -19. ഫോണ്‍ 0475 2273560.

🔰കൺസൾട്ടന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു കൺസൾട്ടന്റിന്റെ(മാർക്കറ്റിങ്) താത്കാലിക ഒഴിവിലേക്ക് 22 രാവിലെ 11ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

🔰ഉദ്യോഗ് 23 എന്ന മെഗാ ജോബ് ഫെയര്‍
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും സംയുക്തമായി എറണാകുളം മഹാരാജാസ് കോളേജിന്റെ സഹകരണത്തോടെ മഹാരാജാസ് കോളേജില്‍ ഡിസംബര്‍ 23ന് ‘ഉദ്യോഗ് 23 എന്ന മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു.


80 ല്‍ അധികം പ്രമുഖരായ ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന ജോബ് ഫെയറില്‍ 3500 ല്‍ അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ. ഡിപ്ലോമ, നഴ്‌സിങ്ങ്, പാരാമെഡിക്കല്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ബി.ടെക്ക് തുടങ്ങിയ യോഗ്യതകളുള്ള തല്‍പ്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി www.empekm.in എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് രാവിലെ 9.30 ന് എറണാകുളം മഹാരാജാസ് കോളേജില്‍ ഹാജരാകണം. രജിസ്‌ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.

🔰ലൈബ്രറി അറ്റൻഡന്റ്
തിരുവനന്തപുരം മുട്ടത്തറ സി-മെറ്റ് കോളജ് ഓഫ് നഴ്സിങ്ങിൽ ലൈബ്രറി അറ്റൻഡന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു ആണ് യോഗ്യത. 50 വയസ് കവിയരുത്. താത്പര്യമുള്ളവർ അപേക്ഷയും ബയോഡാറ്റയും വയസും യോഗ്യതയും തെളിയിക്കുന്ന രേഖകൾ സഹിതം ഡിസംബർ 19ന് മുമ്പ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain