കുടുംബശ്രീ തൊഴില്‍മേള വഴി വിവിധ കമ്പനികളിൽ ജോലി

കുടുംബശ്രീ ജില്ലാ മിഷനും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും സംയുക്തമായി ഡി ഡി യു ജി കെ വൈ കേരള നോളേജ് ഇക്കോണമി മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജനുവരി 13 ന് രാവിലെ 8:30 മുതല്‍ തൊഴില്‍ മേള സംഘടിപ്പിക്കും.കൂടുതൽ വിവരങ്ങൾ ചുവടെ നൽകിയ പോസ്റ്റ്‌ നോക്കി വായിച്ചു മനസിലാക്കുക.
മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് നോളേജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സ്‌പോട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും.

ഇരുപതോളം കമ്പനികളില്‍ നിന്നായി നിരവധി ഒഴിവുകള്‍ നിലവിലുണ്ട്. തൊഴില്‍ മേളയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും.

മറ്റു ജോലി ഒഴിവുകൾ

🔰അധ്യാപക നിയമനം
മാനന്തവാടി ഗവ. ടെക്നിക്കൽ ഹൈ സ്കൂളിൽ എച്ച്.എസ്.ടി മലയാളം പാർട്ട് ടൈം തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യേഗാർത്ഥികൾ ജനുവരി 12 ന് രാവിലെ 10.30 ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസൽ സർട്ടിഫിക്കറ്റുമായി എത്തണം. ഫോൺ: 04935 295068

🔰അധ്യാപക നിയമനം

മൂലങ്കാവ് ജി.വി എച്ച്.എസിൽ എച്ച്.എസ്.എസ്.ടി ഇക്കണോമിക്സ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഉദ്യേഗാർത്ഥികൾ ജനുവരി 12 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുമായി സ്കൂളിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം.
ഫോൺ: 04936 225050.

🔰ഗസ്റ്റ് അധ്യാപക നിയമനം

കൊണ്ടേട്ടി ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 12ന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാവണം.

🔰ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

എടപ്പാൾ സി.എച്ച്.സിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഇൻറർവെൻഷൻ സെൻററിൽ (സി.ബി.ഐ.സി) കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം നടത്തുന്നു. എം.ഫിൽ, ക്ലിനിക്കൽ സൈക്കോളജി ആൻഡ് ആർ.സി.ഐ രജിസ്‌ട്രേഷൻ, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

 🔰ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജനുവരി 15ന് വൈകീട്ട് നാലിനകം എടപ്പാളിൽ സ്ഥിതി ചെയ്യുന്ന ബ്ലോക്ക് ഓഫീസിൽ നേരിട്ടോ തപാർ മാർഗമോ എത്തിക്കണം. വിലാസം: സെക്രട്ടറി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, എടപ്പാൾ പി.ഒ, മലപ്പുറം ജില്ല, പിൻ: 679576. ഇ-മെയിൽ: ponnanibdo@gmail.com.
ഫോൺ: 8281040616

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain