എഴുത്തും വായനയും അറിയുന്നവർക്ക് കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി അവസരം

വിവിധ ജില്ലകളിലെ അംഗനവാടി ജോലികൾ ; കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള അങ്കണവാടി വർക്കർ ജോലി ഒഴിവുകൾ ആണ് ചുവടെ കൊടുത്തിരിക്കുന്നത്.ഈ ജോലിക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ പോസ്റ്റ് മുഴുവനായും വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക. പരമാവധി നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക
🔰അങ്കണവാടി വർക്കർ ഒഴിവ്

അങ്കമാലി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വർക്കർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തൽപ്പരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 01.01.2024 ന് 18 വയസ്സ് പൂർത്തിയായിട്ടുള്ളവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം.

🔰 പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ട്. തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ്സ് പാസ്സായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ 08.01.2024 മുതൽ 15.01.2024 വൈകീട്ട് 5 വരെ അങ്കമാലി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി ഐസിഡിഎസ് പ്രൊജക്ട് ഓഫീസ്, മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2456389, 9188959720.

🔰അങ്കണവാടി വര്‍ക്കര്‍ അഭിമുഖം

അരീക്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ എടവണ്ണ പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ സെലക്ഷന്‍ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനുള്ള അഭിമുഖം ജനുവരി 16, 17, 18 തീയതികളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ടുമണി വരെ എടവണ്ണ പഞ്ചായത്ത് ഹാളില്‍ നടക്കും. 2020 ജൂലൈയിലും 2012 ജൂലൈയിലും അപേക്ഷിച്ചവരുടെ അഭിമുഖമാണ് നടത്തുന്നത്. അര്‍ഹരായ അപേക്ഷകര്‍ക്ക് അഭിമുഖ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജനുവരി 12ന് ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍: 04832852939, 9188959781

🔰അങ്കണവാടി വർക്കർ ഹെൽപ്പർ ജോലി ഒഴിവുകൾ

പാറശ്ശാല ഐസിഡിഎസ് ഓഫീസിനു പരിധിയിലുള്ള കുളത്തൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ / ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 20. വിശദവിവരങ്ങൾക്ക്, ഫോൺ : 0471-2203892, 9495630585

🔰അങ്കണവാടി വർക്കർ ഹെൽപ്പർ ജോലി ഒഴിവുകൾ

ജില്ലാ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു,എഴുത്തും വായനയും അറിയുന്നവർക്ക് ജോലി നേടാവുന്ന ഒഴിവുകൾ കുറഞ്ഞ യോഗ്യതയിൽ പഞ്ചായത്ത് അങ്കണവാടിയിൽ ജോലി നേടാൻ അവസരം.

ജോലി :വര്‍ക്കര്‍
യോഗ്യത: എസ് എസ് എല്‍ സി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

ജോലി :ഹെല്‍പ്പര്‍
യോഗ്യത: ഈ തസ്തികയിലേക്ക് അല്ലാത്തവര്‍ക്കും അപേക്ഷിക്കാം എഴുത്തും വായനയും അറിയണം 

പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ശാരീരിക-മാനസികക്ഷമതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.  

പ്രായപരിധി: 18-46. പട്ടികജാതി / വര്‍ഗ വിഭാഗക്കാര്‍ക്ക് 3 വർഷത്തെ ഉയർന്ന പ്രായത്തിൽ ഇളവ്. ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിരതാമസം, ബി പി എല്‍ എിവ തെളിയിക്കു സര്‍റ്റിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ നാളെ (ഡിസംബര്‍ 22) മുതല്‍ ജനുവരി 10 വരെ കിഴക്കേകല്ലട ചിറ്റുമല 'ബ്ലോക്ക്‌ പഞ്ചായത്ത് ഐ സി ഡി എസ് ഓഫീസില്‍ സ്വീകരിക്കും.
ഫോ 0474 2585024.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain