ആയ ആവാം,വാക്ക്-ഇൻ-ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ദത്തെടുക്കൽ കേന്ദ്രത്തിൽ ആയമാരുടെ ഒഴിവിലേക്ക് ബാലസേവികാ കോഴ്സ് പാസായ 18നും 40നും ഇടയ്ക്ക് പ്രായമുള്ള വനിതകളെ വാക്ക്-ഇൻ-ഇന്റർവ്യൂന് ക്ഷണിച്ചു.

താൽപര്യമുള്ളവർ ജനുവരി 22നു രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് എത്തണം.

മറ്റു ജോലി കഴിവുകളും

🌐 ദേശീയ ആരോഗ്യ ദൗത്യത്തില്‍ വിവിധ തസ്തികകളില്‍ നിയമനം
ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍ ,സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നീ തസ്തികകളിലാണ് നിയമനം. അപേക്ഷിക്കാനുള്ള 

അവസാനതീയതി ജനുവരി 29. കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ്സൈറ്റ് സന്ദര്‍ശിക്കുക www.arogyakeralm.org.in

🌐 അധ്യാപക ഒഴിവ്

തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ സിവിൽ എൻജിനിയറിങ് വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളുണ്ട്. നിയമനത്തിനായി 24ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. സിവിൽ എൻജിനിയറിങ്ങിൽ എ.ഐ.സി.റ്റി.ഇ [AICTE] അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം.

അപേക്ഷകർ 23ന് വൈകിട്ട് 4മണിക്കകം www.lbt.ac.in വഴി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 24ന് രാവിലെ 9:30 ന് കോളേജ് ഓഫീസിൽ ഹാജരാകണം.

🌐,ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമിക്കുന്നതിന് സമാന തസ്തികയിൽ 35600-75400 ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കുന്ന ജീവനക്കാരുടെ അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട്, വെൺപാലവട്ടം, ആനയറ പി. ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ഫെബ്രുവരി 5ന് മുമ്പ് ലഭിക്കണം. ഫോൺ: 0471 – 2743783.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain