പരീക്ഷയില്ലാതെ പത്താം ക്ലാസ് ഉള്ളവർക്ക് സിആർപിഎഫിൽ ജോലി നേടാം.

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (സി.ആർ.പി.എഫ്.) കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കായികതാരങ്ങൾക്കാണ് അവസരം. 169 ഒഴിവുണ്ട് (പുരുഷൻ-83, വനിത -86). തുടക്കത്തിൽ കരാർവ്യവസ്ഥയിലാ
ണ് നിയമനം. പിന്നീട് സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്.

കായിക ഇനങ്ങൾ: ജിംനാ സ്റ്റിക്സ്, ജൂഡോ, വുഷു, ഷൂട്ടിങ്, ബോക്സിങ്, അത്ലറ്റിക്സ്, ആർച്ചറി, ഗുസ്തി (ഫ്രീസ്റ്റൈലിങ്, ഗ്രീക്കോറോ മൻ), തയ്കോണ്ടോ, കയാക്കിങ്. കനൂയിങ്, റോവിങ്, ബോഡിബിൽ ഡിങ്, വെയ്‌റ്റ് ലിഫ്റ്റിങ്, സ്വിമ്മിങ്, ഡൈവിങ്, ട്രൈയാത്ളോൺ, കരാട്ടെ, യോഗ, ഇക്യുസ്റ്റേറിയൻ, യാച്ചിങ്, ഐസ് ഹോക്കി, ഐസ് പ്ലേറ്റിങ്, സ്ത്രീയിങ്.

ശമ്പളം 21700-69,100 രൂപ അലവൻസുകളും).

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് ജയം/ തത്തുല്ല്യം.
കായികയോഗ്യത: 2021 ജനുവരി ഒന്ന് മുതൽ 2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ ദേശീയ/ അന്തർദേശീയ ചാമ്പ്യൻഷിപ്പുകൾ/ അന്തർസർവകലാശാലാ ചാമ്പ്യൻ ഷിപ്പുകൾ/ദേശീയ സ്കൂൾ ഗെയിം സുകളിൽ പങ്കെടുത്തവരാകണം.

പ്രായം: 18-23 (ഉയർന്ന പ്രായ പരിധിയിൽ എസ്.സി., എസ്‌.ടി.4 വിഭാഗത്തിന് അഞ്ച് വർഷത്തെ യും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷത്തെയും നിയമാനുസൃത ഇളവ് ലഭിക്കും).

ഫിസിക്കൽ സ്റ്റാൻഡേഡ് ടെസ്റ്റ്, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾക്ക് മികച്ച കായികക്ഷമതയും ശാരീരി കശേഷിയും മികച്ച കാഴ്ചശക്തിയും ഉണ്ടായിരിക്കണം (കായികക്ഷമ താ ടെസ്റ്റിനുള്ള മാനദണ്ഡങ്ങൾക്ക് വിജ്ഞാപനം കാണുക).

വനിതകൾക്കും എസ്.സി., എസി.ടി. വിഭാഗക്കാർക്കും ഫീസില്ല. മറ്റുള്ളവർക്ക് 100 രൂപയാണ് അപേക്ഷാഫീസ്.

വിശദവിവരങ്ങൾക്ക് www. recruitment.crpf.gov.in m വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷിക്കണം. ജനുവരി 16 മുതൽ അപേക്ഷിക്കാം. അവസാന തീയതി: ഫിബ്രവരി 15.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain