സംസ്ഥാന സഹകരണ യൂണിയനിൽ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം.

സംസ്ഥാന സഹകരണ യൂണിയനിൽ ഒഴിവുള്ള അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II എന്നീ തസ്‌തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസർ തസ്തികയിലേക്ക് ആവശ്യമായ യോഗ്യത ബിരുദവും, ജേർണലിസത്തിൽ ഡിപ്ലോമയും, ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമാണ്.
കമ്പ്യൂട്ടർ അസിസ്റ്റൻ്റ് തസ്‌തികയിലേക്ക് ബിരുദവും ഡി.സി.എയുമാണ് യോഗ്യത. പ്രായപരിധി 40 വയസ്

യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഈ മാസം 31ന് ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ഓഫീസൽ ഹാജരാകണം.

✅എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന ജില്ലാ ലിംബ് ഫിറ്റിങ് സെൻ്ററിലേക്ക് ആശുപത്രി വികസന സൊസൈറ്റി മുഖേന റീഹാബിലിറ്റേഷൻ ടെക്‌നീഷ്യൻ തസ്‌തികയിലേക്ക് താൽകാലിക നിയമനം നടത്തും.

ഫെബ്രുവരി രണ്ടിനു രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.
Degree or Diploma in Prosthetic and Orthotic Engineering ആണ് യോഗ്യത.


സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം.
താല്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

✅എറണാകുളം ജനറൽ ആശുപത്രി വികസന സൊസൈറ്റി മുഖേന നടത്തപ്പെടുന്ന കിച്ചണിലേക്ക് മെയിൻ കുക്ക്, അസിസ്റ്റൻ്റ് കുക്ക് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നതിന് ഫെബ്രുവരി ആറിന് രാവിലെ 10.30 ന് വാക്-ഇൻ ഇന്റർവ്യൂ നടത്തും.
മെയിൻ കുക്കിന് 12 വർഷത്തെയും അസിസ്റ്റന്റ് കുക്കിന് 10 വർഷത്തെയും പ്രവൃത്തി പരിചയം സമാനമേഖലയിൽ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain