കേരളത്തിലെ വിവിധ ജില്ലകളിൽ സർക്കാർ ആശുപത്രികളിൽ ജോലി നേടാം.

കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലുമായി വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങളാണ് ചുവടെ നൽകിയിട്ടുള്ളത്.പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ മെഡിക്കൽ & ഹോസ്പിറ്റൽ മേഖലയിൽ ഒരു ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ജോലി ഒഴിവുകൾ, ജോലി നേടാൻ ആഗ്രഹിക്കുന്ന ചുവടെ നൽകിയ ജോലി വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കുക. ഓരോ ജില്ല തിരിച്ചും വന്നിട്ടുള്ള ഒഴിവുകളാണ്,

🔺ഡോക്ടർ, ആംബുലൻസ് ഡ്രൈവർ താത്കാലിക നിയമനം
പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ആംബുലൻസ് ഡ്രൈവർ തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. 

ജോലി : ഡോക്ടർ
ഈ നിയമനത്തിന് എം.ബി.ബി.എസ് യോഗ്യതയും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം.

🔺ആംബുലൻസ് ഡ്രൈവർ തസ്തികയിൽ പത്താം ക്ലാസ്സ്, ഹെവി ഡ്യൂട്ടി ലൈസൻസ്, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ആംബുലൻസ് ഡ്രൈവറുടെ പ്രായപരിധി 45 വയസ്സിൽ താഴെ.

രണ്ട് തസ്തികകളിലും ഒരൊഴിവ് വീതമാണുള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജനുവരി 12 ന് രാവിലെ 10 മണിക്ക് പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് മെഡിക്കൽ ഓഫീസർ - ഇൻ ചാർജ് അറിയിച്ചു.

🔺മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് അഭിമുഖം നടത്തുന്നു
ചടയമംഗലം ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.
യോഗ്യത- ബി വി എസ് സി ആന്‍ഡ് എ എച്ച്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി എട്ട് രാവിലെ 10ന് അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ 0474 2793464.

🔺മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോഗ്രാഫർ നിയമനം
 
 എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗനോസിസ് വിഭാഗത്തിൽ റേഡിയോഗ്രാഫർ ട്രെയിനി തസ്തികയിൽ സ്റ്റൈഫന്റ് അടിസ്ഥാനത്തിൽ 
 ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു.

ഡി. ആർ. റ്റി, ഡി. ആർ. ആർ. റ്റി, ബി.എസ്.സി എം. ആർ. റ്റി എന്നിവയിൽ ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. 10000 രൂപ സ്റ്റൈഫന്റ് ലഭിക്കും.
താല്പര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജനുവരി 10 ബുധനാഴ്ച രാവിലെ 11ന് റേഡിയോ ഡയഗനോസിസ് വിഭാഗത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ :0484 2754000

🔺മെഡിക്കൽ കോളേജിൽ കരാർ നിയമനം നടത്തുന്നു 
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യോളജി, എമർജൻസി മെഡിസിൻ, ജനറൽ സർജറി,ജനറൽ മെഡിസിൻ, ഓബിജി, ഒറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി, ഓഫ്തൽമോളജി, പി എം ആർ ഡി,സൈക്കാട്രി, റേഡിയോഡയഗ്നോസിസ്, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ എന്നീ വിഭാഗങ്ങളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ/ സീനിയർ റെസിഡന്റുമാരെ പ്രതിമാസം 70000 രൂപ നിരക്കിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖ സഹിതം ജനുവരി 11ന് രാവിലെ 11 മണി മുതൽ ഒരു മണി വരെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാക്കുക. പ്രവർത്തി പരിചയം അഭികാമ്യം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0484 2754000
🔺ഹോമിയോ ആശുപത്രിയിൽ
വാക് ഇ൯ ഇ൯റർവ്യൂ
പുല്ലേപ്പടിയിലുളള സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ഫാർമസിസ്റ്റിനെ ആശുപത്രി മാനേജ്മെ൯്റ് കമ്മിറ്റി മുഖേന ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. സി.സി.പി/എ൯.സി.പി കോഴ്സ് കഴിഞ്ഞവർക്കും ഹോമിയോപ്പതി വകുപ്പിൽ നിന്നും വിരമിച്ച ഫാർമസിസ്റ്റുമാർക്കും വാക്-ഇ൯-ഇ൯്റർവ്യൂ നടത്തുന്നു.

പ്രായ പരിധി 18-60. താത്പര്യമുളള ഉദ്യോഗാർഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസൽ രേഖകളും ബയോഡാറ്റയും സഹിതം ജനുവരി 16 ന് രാവിലെ 10.30 ന് പുല്ലേപ്പടിയിലുളള ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2401016.

🔺മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ആലപ്പുഴ: കേരള സാമൂഹ്യ സുരക്ഷ മിഷന്‍ യു.ഡി.ഐ.ഡി. പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസ.് ടി.സി.എം.സി. സര്‍ട്ടിഫിക്കറ്റുള്ള 65 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം.

വെള്ളപേപ്പറില്‍ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ ജനുവരി 10-ന് മുമ്പായി ജില്ല കോര്‍ഡിനേറ്റര്‍ കെ.എസ്.എസ്.എം. ആലപ്പുഴ, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം വയോമിത്രം ഓഫീസ് എന്ന വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍: 9072302561 dckssmalpy@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain