വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രോം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്റ്റാഫിനെ നിയമിക്കുന്നു.

ഭരണിക്കാവ് ബ്ലോക്കിൽ സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രോം (എസ്.വി.ഇ.പി) നടപ്പാക്കുന്നതിന്റെ ഭാഗമായി എം.ഇ.സി.മാരുടെ (മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റ്) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയിൽ ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക.ഷെയർ ചെയ്യുക.
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു. പ്രായപരിധി: 25 മുതൽ 45വരെ ഉള്ളവർക്ക് ജോലി അവസരം 

ഈ ജോലിയിലേക്ക് അപേക്ഷിക്കുന്ന വ്യക്തി അയൽക്കൂട്ട അംഗമോ, അയൽക്കൂട്ട കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് എന്നിവയിൽ അംഗമോ ആയിരിക്കണം. സ്ത്രീകൾക്ക് മുൻഗണന ഉണ്ടായിരിക്കും. ജോലിക്കായ് അപേക്ഷിക്കുന്ന അപേക്ഷകർ ഭരണിക്കാവ്, മാവേലിക്കര ബ്ലോക്ക് പരിധിയിൽ സ്ഥിര താമസ മുള്ളവർ ആയിരിക്കണം.
 
എങ്ങനെ അപേക്ഷിക്കാം? 

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി, ആധാർ കോപ്പി, സി.ഡി.എസ്. ചെയർപേഴ്സൻ്റെ സാക്ഷ്യപത്രം എന്നിവ സഹിതം ജനുവരി 10വൈകുന്നേരം അഞ്ചിനകം ജില്ല മിഷൻ കോ-ഓർഡിനേറ്റർ,കുടുംബശ്രീ ജില്ല മിഷൻ, വലിയകുളം, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ നൽകിയിരിക്കണം.

അപേക്ഷിക്കുമ്പോൾ അപേക്ഷയുടെ പുറത്ത് എസ്.വി.ഇ.പി ഭരണിക്കാവ് ബ്ലോക്ക് എം.ഇ.സി. അപേക്ഷ എന്ന് പ്രതേകം ചേർക്കണം.

വിവരങ്ങൾക്ക് സി.ഡി.എസ് ഓഫീസുമായി ബന്ധപെടുക, നമ്പർ താഴെ നൽകുന്നു. ഫോൺ : 9400920199

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain