കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ‌് പ്രൊഡ്യൂസർ കമ്പനി വിവിധ ഒഴിവിൽ സ്റ്റാഫിനെ വിളിക്കുന്നു.

കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ‌് പ്രൊഡ്യൂസർ കമ്പനിയുടെ മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പർ വൈസർ തസ്തികകളിലേക്ക് ജനുവരി 20 ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം.

ഉയർന്ന പ്രായപരിധി 30 വയസ്സ്. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണനയുണ്ട്.

🔰മാർക്കറ്റിങ് എക്സിക്യൂട്ടീവ്

തസ്തികയിലേക്ക് അംഗീകൃത സർവകലാശാല ബിരുദം, രണ്ട് വർഷത്തെ മാർക്കറ്റിങ് പ്രവർത്തന പരിചയം അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം.ബി.എ (മാർക്കറ്റിങ്) എന്നിവയാണ് യോഗ്യത. പ്രതിമാസ ശമ്പളം 20,000 രൂപ.

🔰ലിഫ്റ്റിങ് സൂപ്പർ വൈസർ തസ്തികയിലേക്ക്
പ്ലസ്ടു , പൗൾട്രി മേഖലയിലെ പ്രവൃത്തി പരിചയം എന്നിവ വേണം. പ്രതിമാസ ശമ്പളം 16,000 .

അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ലാ മിഷനിൽ നേരിട്ടോ, ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505 എന്ന വിലാസത്തിൽ തപാൽ വഴിയോ സമർപ്പിക്കണം.

നിലവിൽ കെ.ബി.എഫ്.പി.സി.എൽ മാർക്കറ്റിങ് എക്സിക്യൂട്ടീവായി മറ്റു ജില്ലകളിൽ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ പരിഗണിക്കുന്നതല്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain