സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് കൊമേഴ്ഷ്യൽ അപ്രന്റിസുമാരെ നിയമിക്കുന്നു.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് കൊമേഴ്ഷ്യൽ അപ്രന്റിസുമാരെ നിയമിക്കുന്നു.
അംഗീകൃത സർവകലാശാല ബിരുദവും കംപ്യൂട്ടർ പരിജ്ഞാന (ഡി.സി.എ/ പി.ജി.ഡി.സി.എ/തത്തുല്യ യോഗ്യത)വുമാണ് യോഗ്യത.
19നും 26നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ബോർഡിൽ കൊമേഴ്ഷ്യൽ അപ്രന്റിസായി മുൻകാലങ്ങളിൽ സേവനമനുഷ്‌ഠിച്ചവർ അപേക്ഷിക്കേണ്ടതില്ല. ഒരു വർഷമാണ് ട്രെയിനിങ് കാലാവധി.

പ്രതിമാസം 9,000 രൂപ സ്റ്റൈപന്റ്റ് ലഭിക്കും. അഭിമുഖം ജനുവരി 24ന് രാവിലെ 11 മണിക്ക് മലപ്പുറം ജില്ലാ കാര്യാലയത്തിൽ നടക്കും.

🔰സംസ്ഥാന ശിശുക്ഷേമ സമിതിക്കു കീഴിൽ പ്രവർത്തിക്കുന്ന ദത്തെടുക്കൽ/ ശിശുപരിചരണ കേന്ദ്രങ്ങളിൽ ആയമാരുടെ ഒഴിവിലേക്ക് വാക് ഇൻ ഇൻ്റർവ്യൂ നടത്തും.
ബാലസേവികാ കോഴ്‌സ് പാസായവർക്കും കുട്ടികളുടെ പരിചരണത്തിനായുള്ള പരിശീലനം നേടിയവർക്കും മുൻപരിചയമുള്ളവർക്കും പങ്കെടുക്കാം.

25നും 40നും ഇടയ്ക്ക് പ്രായമുള്ള വനിതകൾക്കാണ് അവസരം.
താൽപര്യമുള്ളവർ ജനുവരി 22ന് രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നേരിട്ടെത്തണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain