ദിവസ വേതനത്തിൽ ഹരിത കർമ്മ സേനയിൽ ജോലി നേടാൻ അവസരം.

കോഴിക്കോട് അഴിയൂർ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനയുടെ വാഹനത്തിന് ദിവസ വേതനാ അടിസ്ഥാനത്തിൽ ഡ്രൈവറുടെ നിയമനത്തിന് ജനുവരി 23ന് രാവിലെ 11മണിക്ക് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.
എട്ടാം ക്ലാസ് യോഗ്യതയും ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസുള്ളതും 5 വർഷത്തെ പ്രവൃത്തി പരിചയമുള്ളതുമായ ഉദ്യോഗാർതഥികൾ രാവിലെ 10:30ന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്.

ഹരിത കർമ്മസേനയുടെ ഭാഗമായ വനിതകൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

മറ്റു ജോലി കഴിവുകളും

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജി വകുപ്പിൽ പ്രൊഫസർ തസ്തികയിലേക്കും, സർജറി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കും ഓരോ ഒഴിവുകളിലേക്ക് റീ എംപ്ലോയ്മെന്റ് മുഖേന നിയമനം നടത്തുന്നതിലേക്കായി ഗവ/ എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി/ നഷണൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ജനുവരി 31-നു മുമ്പായി പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695009 എന്ന മേൽവിലാസത്തിൽ അയക്കണം.

🌐 ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മലമ്പുഴ വനിത ഐ.ടി.ഐയിലെ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലൈന്‍സസ് ട്രേഡില്‍ ഗസറ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ നാഷണല്‍ സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിങ് ബ്രാഞ്ചില്‍ മൂന്നുവര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള പട്ടികജാതി വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.

 താത്പര്യമുള്ളവര്‍ ജനുവരി 22 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്്ചയില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2815181.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain