തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെടെ നിരവധി ജോലി അവസരങ്ങൾ

തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് ഓവര്‍സിയറാകാം

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനായി അക്രഡിറ്റഡ് ഓവര്‍സിയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മൂന്നുവര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ടുവര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.


 പ്രായപരിധി 18-35 വയസ്സ്. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ജനുവരി 25 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക: 0477 2280525

🔰അങ്കണവാടി ഹെല്‍പ്പര്‍ അഭിമുഖം
ആലപ്പുഴ: മാവേലിക്കര ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള ചെട്ടികുളങ്ങര പഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ തലസ്ഥിതിയിലേക്ക് നിയമനത്തിനുള്ള അഭിമുഖം ജനുവരി 25 രാവിലെ 10 മണിക്ക് ചെട്ടികുളങ്ങര പഞ്ചായത്തില്‍ നടക്കും. വിവരങ്ങള്‍ക്ക്: 0471 2342046

🔰അങ്കണവാടികളില്‍ അപേക്ഷ ക്ഷണിച്ചു
അഴുത ഐ സി ഡി എസ് പ്രോജക്ടിലെ കൊക്കയാര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അങ്കണവാടി വര്‍ക്കര്‍ ഒഴിവുകളിലേക്ക് നിയമനം നടുത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.


അപേക്ഷകര്‍ കൊക്കയാര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസക്കാരും പത്താം ക്ലാസ്സ് പാസ്സായവരും 18-46 വയസ്സ് പ്രായമുള്ളവരും ആയിരിക്കണം. അപേക്ഷ ഫോം പീരുമേട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ സി ഡി എസ് ഓഫീസില്‍ നിന്നോ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നോ ലഭിക്കും.അപേക്ഷകള്‍ ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 15 വരെ പീരുമേട് ഐ സി ഡി എസ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 04869-233281
തൊഴില്‍മേള സംഘടിപ്പിക്കും
സംസ്ഥാന യുവജന കമ്മീഷന്‍ ഫെബ്രുവരി മൂന്നിന് കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജില്‍ 'കരിയര്‍ എക്‌സ്‌പോ 2024' തൊഴില്‍മേള സംഘടിപ്പിക്കും. 18 നും 40 നും മധ്യേ പ്രായമുള്ള പുതുമുഖങ്ങള്‍ക്കും തൊഴില്‍ പരിചയമുളളവര്‍ക്കും പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍: 7907565474, 0471 2308630

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain