ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസില്‍ വിവിധ തസ്തികളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസില്‍ വിവിധ തസ്തികളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു,താല്പര്യം ഉള്ളവർപോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക. ഷെയർ ചെയ്യുക.
ജോലി / യോഗ്യത വിവരങ്ങൾ?

ഐ ടി പ്രൊഫഷണല്‍

യോഗ്യത: ബി.ടെക് (സി ഇ, സി എസ്)/ എം സി എ/ എം എസ് സി (ഐ ടി) ആന്‍ഡ് ഡാറ്റാബേസില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രതിമാസ വേതനം- 31460 രൂപ.

അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ്

യോഗ്യത - ബികോം ബിരുദം, സര്‍ക്കാര്‍ അംഗീകൃത പിജിഡിസിഎ, മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ ടൈപ്പ്‌റൈറ്റിംഗില്‍ പ്രാവീണ്യം. തൊഴിലുറപ്പ് പദ്ധതിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന.

പ്രതിമാസ വേതനം- 24040 രൂപ.
രണ്ടു വര്‍ഷമാണ് നിയമന കാലാവധി.
ബയോഡേറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജനുവരി 12ന് വൈകിട്ട് 5 നകം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് കാര്യാലയം, അയ്യന്തോള്‍ പി.ഒ, തൃശൂര്‍- 680003 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 0487 2364095.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain