കാനറ ബാങ്ക് റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം | Canara bank recruitment 2024

Canara bank recruitment 2024
 കാനറ ബാങ്ക് റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ യോഗ്യത, പ്രായം അടക്കമുള്ള ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷ സമർപ്പിക്കുക.

Canara bank recruitment 2024യോഗ്യത വിവരങ്ങൾ

എം എസ് ഓഫീസിൽ (വേഡ് ആൻഡ് എക്‌സൽ) പ്രാവീണ്യവും അക്കൗണ്ടിങിൽ പരിജ്ഞാനവുമുള്ള ബിരുദധാരികൾക്ക് ജോലി നേടാൻ അപേക്ഷിക്കാം.

പ്രായപരിധി : 22-40.
അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ജനുവരി 14 ആണ്.

കൂടുതൽ വിവരങ്ങൾക്ക്: ഡയറക്ടർ, കാനറ ബാങ്ക് റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, കെ ഐ പി കാമ്പസ്, കൊട്ടിയം, കൊല്ലം - 691571,
E-mail : cbrsetikollam@gmail.com, contact : 0474 2537141, 9495245002.

 അധ്യാപക നിയമനം

കണ്ണൂർ ഗവ. ടൗൺ ഹയർസെക്കറി സ്‌കൂളിൽ എച്ച് എസ് ടി ഹിന്ദി തസ്തികയിൽ താൽകാലിക അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായവർ ജനുവരി എട്ടിന് രാവിലെ 10 മണിക്ക് സ്‌കൂളിൽ കൂടിക്കാഴ്ച്‌ചക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എത്തിച്ചേരണം.
Contact : 9496431428, 04972765764.

ഓഫീസ് അസിസ്റ്റന്റ് നിയമനം

വയനാട് : മാനന്തവാടി പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.

യോഗ്യത ഡിഗ്രി, പി.ജി.ഡി.സി.എ, കമ്പ്യൂട്ടർ പരിജ്ഞാനം.

താൽപര്യമുളളവർ യോഗ്യത, ബയോഡാറ്റ, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജനുവരി 9ന് രാവിലെ 9.30 ന് കോളേജ് ഓഫീസിൽ കൂടിക്കാഴ്‌ചയ്ക്ക് ഹാജരാകണം. Contact : 85476005060.

 ഗസ്റ്റ് ലക്ചറർ നിയമനം

പാലക്കാട് ഗവ പോളിടെക്‌നിക് കോളേജിൽ ഇൻസ്ട്രുമേഷൻ എൻജിനീയർ വിഭാഗത്തിൽ താത്ക്കാലിക ലക്ചറർ നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം ഫസ്റ്റ് ക്ലാസ്സോടെ പാസായവർക്ക് അപേക്ഷിക്കാം. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി എട്ടിന് രാവിലെ പത്തിന് അഭിമുഖത്തിനായി കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൾ അറിയിച്ചു.
Contact : 0491-2572640

അപ്രന്റീസ് ക്ലർക്ക് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ അഭ്യസ്‌ത വിദ്യരും തൊഴിൽ രഹിതരുമായ പട്ടികജാതി യുവതീ യുവാക്കൾക്ക് ജില്ലയിലെ വകുപ്പിന് കീഴിലുളള ഇടപ്പളളി ഐടിഐ-യിലേക്ക് (ഒരു ഒഴിവ്) അപ്രന്റീസ് ക്ലർക്കിനെ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. ബിരുദവും ഡിസിഎ/കോപ്പ (DCA/COPA) മലയാളം കമ്പ്യൂട്ടിങ്ങിലെ അറിവും ഉളളവരും 21 നും

35 വയസ്സിനുമിടയ്ക്ക് പ്രായമുളള എറണാകുളം ജില്ലയിലുളളവരും ആയിരിക്കണം. ഒരു വർഷമാണ്
പരിശീലന കാലയളവ്. 10,000 രൂപ ‌സ്റ്റൈപ്പൻ്റായി നൽകും. അപ്രൻറീസ് ക്ലർക്കായി നിയമിക്കപ്പെടുന്നവർക്ക് സ്ഥിരനിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ 15.01.2024, വൈകിട്ട് 5-ന് മുമ്പായി സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ 0484 2422256.

ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്ന‌ിക് കോളജിൽ ലക്‌ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് തസ്‌തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമാണ് യോഗ്യത.
താത്പര്യമുളളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 10ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain