സർക്കാർ സ്ഥാപനത്തിൽ ഡാറ്റ എൻട്രി ജോലി നേടാം | Data entry jobs in kerala

ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എം.പി. ലാഡ്‌സ് ഫെസിലിറ്റേഷൻ സെൻ്ററിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ കം ഫെസിലിറ്റേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനത്തിൽ ഡിപ്ലോമ, ടൈപ്പ് റൈറ്റിംഗ് (മലയാളവും ഇംഗ്ലീഷും) (ഐഎസ്എം, യുണികോഡ്), ഓൺലൈൻ അപ്ഡേഷനിൽ പ്രാവീണ്യം, വിൻഡോസ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പരിജ്ഞാനം, ഒരു വർഷത്തേ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 3 വൈകിട്ട് 5 മണി.

🔰കൊല്ലം കരുനാഗപ്പള്ളി താലൂക്ക് സർക്കാർ ഹോമിയോ ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ മെയിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തും.

പത്താം ക്ലാസ് പാസായവരും കായികക്ഷമതയുള്ള വിമുക്ത ഭടൻമാരായിരിക്കണം. പ്രായപരിധി 45 വയസ് .സൂരക്ഷാ ജോലികൾക്ക് നിയോഗിക്കപ്പെടുന്നവർ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാകരുത് . ഏതെങ്കിലും കോടതിയിലോ പോലീസ് സ്റ്റേഷനുകളിലോ കേസുകൾ നിലവിലില്ല. എന്ന് സത്യവാങ്മൂലം നൽകണം.
വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയിൽ ജനുവരി 31ന് രാവിലെ 10.30 ന് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain