കേരളത്തിലെ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രിയിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ | Hospital jobs in kerala

കേരളത്തിലെ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രിയിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ചുവടെ നൽകുന്നു,താല്പര്യം ഉള്ള ഉദ്യോഗാർഥികൾ പ്പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക,പരമാവധി ഷെയർ കൂടി ചെയ്യുക.

🔰മെയില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം
കരുനാഗപ്പള്ളി താലൂക്ക് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ മെയില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

യോഗ്യത വിവരങ്ങൾ?
പത്താം ക്ലാസ് പാസായവരും കായികക്ഷമതയുള്ള വിമുക്ത ഭടന്‍മാരായിരിക്കണം.
പ്രായപരിധി 45 വയസ്.
സൂരക്ഷാ ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്നവര്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാകരുത്. ഏതെങ്കിലും കോടതിയിലോ പോലീസ് സ്റ്റേഷനുകളിലോ കേസുകള്‍ നിലവിലില്ല എന്ന് സത്യവാങ്മൂലം നല്‍കണം.

വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജനുവരി 31ന് രാവിലെ 10.30 ന് ഹാജരാകണം. ഫോണ്‍ 0474 2797220.

🔰മെയില്‍ നഴ്സ് നിയമനം

കരുനാഗപ്പള്ളി താലൂക്ക് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ പുനര്‍ജനി ഐപിയിലേക്ക് മെയില്‍ നഴ്സുമാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് അഭിമുഖം നടത്തും.

അംഗീകൃത ജി എന്‍ എം കോഴ്സ് പാസായിട്ടുള്ളവര്‍ യോഗ്യത സംബന്ധിച്ച അസല്‍ രേഖകള്‍, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് തിരിച്ചറിയല്‍ രേഖ/ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജനുവരി 31ന് രാവിലെ 10 ന് ഹാജരാകണം.
പ്രായപരിധി പരിധി 45 വയസ്.
ഫോണ്‍ 0474 2797220.

🔰ജനറൽ ആശുപത്രിയിൽ വിവിധ തസ്തികളിലേക്ക് നിരവധി ജോലി അവസരങ്ങൾ 

ടെയ്ലർ ഒഴിവ്
എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് ഭിന്നശേഷിക്കാർക്കായി വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന ടെയ്ലർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി രണ്ടിനു രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.
തയ്യലിൽ പ്രവൃത്തി പരിചയവും ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുവാൻ കഴിവുള്ളവരുമായ ഭിന്നശേഷിക്കാർക്കായാണ് ഇന്റർവ്യൂ നടത്തുന്നത്. അഭിമുഖവും പ്രായോഗിക പരീക്ഷയും ഉണ്ടായിരിക്കും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.

🔰റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ
എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന ജില്ലാ ലിംബ് ഫിറ്റിങ് സെന്ററിലേക്ക് ആശുപത്രി വികസന സൊസൈറ്റി മുഖേന റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തും. ഫെബ്രുവരി രണ്ടിനു രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. Degree or Diploma in Prosthetic and Orthotic Engineering ആണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 – 2386000.

🔰ഓങ്കോളജിസ്റ്റ് ഒഴിവ്
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഓങ്കോളജിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ഫെബ്രുവരി അഞ്ചിനു രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.

DM/DNB in Medical Oncology യും Permanent Registration Under Kerala State Medical Council (TCMC)/Council for Modern Medicine ഉം ഉള്ളവർക്ക് പങ്കെടുക്കാം.

🔰താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain